ഒന്‍പതാം ക്ലാസുകാരനെ വിവസ്ത്രനാക്കിയത് റാഗിങ് തന്നെ; ഏഴ് വിദ്യാര്‍ത്ഥികള്‍ കുടുങ്ങും
പാലായിലെ സ്കൂളില്‍ നടന്നത് റാഗിങ് തന്നെ എന്ന് പോലീസ് റിപ്പോര്‍ട്ട്. ഇതോടെ സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ കുടുങ്ങും എന്ന് ഉറപ്പായി. സഹപാഠികള്‍ ചേര്‍ന്ന് ഒന്‍പതാം ക്ലാസുകാരനെ വിവസ്ത്രനാക്കിയ സംഭവമാണ് റാഗിങ് ആണെന്ന് ചൂണ്ടിക്കാട്ടി പോലീസ് റിപ്പോര്‍ട്ട് നല്‍കിയത്.
ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിനും സിഡബ്ല്യുസിക്കും ഈ റിപ്പോര്‍ട്ട് കൈമാറിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ വിദ്യാര്‍ത്ഥികള്‍ക്കെതിരെ തുടര്‍നടപടി വരും.ഏഴ് കുട്ടികളാണ് പ്രതി സ്ഥാനത്തുള്ളത്.
മകനെ ഉപദ്രവിക്കുകയും വീഡിയോ പകര്‍ത്തി സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുകയും ചെയ്തു എന്ന് ആരോപിച്ച് കുട്ടിയുടെ പിതാവാണ് പോലീസ് പരാതി നല്‍കിയത്. സംഭവം അറിഞ്ഞയുടന്‍ നടപടികള്‍ സ്വീകരിച്ചിരുന്നു എന്നാണ് സ്കൂള്‍ അധികൃതര്‍ വ്യക്തമാക്കിയത്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here