പാലക്കാട് ലോട്ടറി വില്‍പ്പനക്കാരിക്ക് നേരെ ആസിഡ് ആക്രമണം; അക്രമി മുന്‍ ഭര്‍ത്താവ്; പ്രതിയെ പോലീസ് പിടികൂടി
May 6, 2024 11:16 AM

പാലക്കാട്: ഒലവക്കോട് താണാവില്‍ ആസിഡ് ആക്രമണം. താണാവില്‍ ലോട്ടറിക്കട നടത്തുന്ന ഒലവക്കോട് സ്വദേശി ബര്‍ഷീനയ്ക്ക് നേരെയാണ് ആസിഡ് ആക്രമണമുണ്ടായത്. ഇവരുടെ മുന്‍ ഭര്‍ത്താവ്, തമിഴ്നാട് സ്വദേശിയായ കാജാ ഹുസൈനാണ് ആക്രമിച്ചത്. സാരമായി പരിക്കേറ്റ ബര്‍ഷീന ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്.
രാവിലെ ലോട്ടറി കടയിലേക്ക് എത്തിയ കാജാ ഹുസൈനും ബര്‍ഷീനയും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായിരുന്നു. ഇതിനിടെ കയ്യില്‍ കരുതിയ ആസിഡ് ബര്‍ഷീനയുടെ മുഖത്തേക്ക് ഒഴിക്കുകയായിരുന്നു. ഉടന്‍ മുഖം തിരിച്ചതിനാല്‍ കഴുത്തിന്‍റെ വശത്താണ് പൊള്ളലേറ്റത്. പരിക്ക് ഗുരുതരമല്ലെന്നാണ് ഡോക്ടര്‍മാര്‍ പറഞ്ഞത്. സംഭവത്തില്‍ കാജാ ഹുസൈനെ പോലീസ് പിടികൂടി.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here