പാലക്കാട് ആലത്തൂരിൽ ബാർ ഹോട്ടലിൽ വെടിവയ്പ്; മാനേജർക്ക് പരുക്ക്; ഏഴുപേർ പോലീസ് കസ്റ്റഡിയിൽ

പാലക്കാട്: ആലത്തൂരിൽ ബാർ ഹോട്ടലിൽ രാത്രി വെടിവയ്പ്. കല്ലേപ്പുള്ളി ചിത്രപുരി ബാർ മാനേജര്‍ക്ക് വെടിയേറ്റു. രാത്രിയുണ്ടായ സംഭവത്തില്‍ ഏഴ് പേരെ പോലീസ് അറസ്റ്റ് ചെയ്തു. മദ്യപിക്കാനെത്തിയ ഒരു സംഘവും ജീവനക്കാരും തമ്മിൽ തർക്കമുണ്ടായി. തുടർന്നാണ് എയര്‍ പിസ്റ്റള്‍ പ്രയോഗിച്ചത്. ബാർ മാനേജർ രഘുനന്ദനൻ്റെ നട്ടെല്ലിൻ്റെ ഭാഗത്താണ് വെടിയേറ്റത്. ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ഭക്ഷണം നൽകാൻ വൈകിയെന്ന് ആരോപിച്ചാണ് ആദ്യം തര്‍ക്കം ഉണ്ടായത്. പിന്നീട് രാത്രി 11 മണിക്ക് ബാര്‍ സമയം അവസാനിച്ചപ്പോൾ പുറത്തുപോകാൻ ആവശ്യപ്പെട്ടതിൻ്റെ പേരിൽ വീണ്ടും തർക്കമായി. ഇതിനിടെയാണ് വെടിവയ്പ് ഉണ്ടായത്. വധശ്രമം അടക്കമുള്ള വകുപ്പുകള്‍ ചുമത്തിയാണ് ആലത്തൂര്‍ പോലീസ് കേസെടുത്തത്. കസ്റ്റഡിയിൽ എടുത്ത പ്രതികളെ ചോദ്യം ചെയ്തുവരികയാണ്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top