ഭീഷണിയുമായി കെ.സുരേന്ദ്രൻ; പാർട്ടിക്കെതിരെ വാർത്ത നൽകിയവരെ കൈകാര്യം ചെയ്യുമെന്ന് മുന്നറിയിപ്പ്

മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെ ഭീഷണിയുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. പാലക്കാട് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ബിജെപിക്ക് എതിരെ വാര്‍ത്ത നല്‍കിയവരെ കൈകാര്യം ചെയ്യുമെന്നാണ് പരസ്യമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ ഭീഷണി മുഴക്കിയത്. ഏത് കൊമ്പത്തെ ആളായാലും കൈകാര്യം ചെയ്യുമെന്നാണ് സുരേന്ദ്രന്‍ പറഞ്ഞത്.

Also Read: പാലക്കാട്ടെ തോല്‍വിയെക്കുറിച്ച് സുരേന്ദ്രനോട് ചോദിക്കണമെന്നു ഗോപാലകൃഷ്ണന്‍; മേല്‍ക്കൂരയാണ് പ്രശ്നമെന്ന് ശിവരാജന്‍; ബിജെപിയില്‍ പൊട്ടിത്തെറി

“നൂറു കണക്കിന് ബലിദാനികള്‍ ജീവന്‍ നല്കിയ മഹത്തായ പ്രസ്ഥാനമാണിത്. കഴിഞ്ഞ മൂന്നു-നാല് ദിവസങ്ങളായി ബിജെപിയെ കരിവാരിത്തേക്കാന്‍ മാധ്യമങ്ങള്‍ നിരന്തരം ശ്രമം നടത്തുകയാണ്. ഒരു തരത്തിലും ഈ പ്രശ്നം അംഗീകരിക്കില്ല. നെറികേടുകള്‍ കാണിച്ച ഒരുത്തനെയും വെറുതെ വിടില്ല. കേരളത്തിലെ മാധ്യമ പ്രവര്‍ത്തകരോട് ആണ് ഇത് പറയുന്നത്. പൊതുമധ്യത്തില്‍ ബിജെപിയെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ച ഒരു മാധ്യമ പ്രവര്‍ത്തകനെയും വെറുതെ വിടില്ല. ഒരു സംശയവും നിങ്ങള്‍ക്ക് വേണ്ട. അവരെ ശരിയായ നിലയില്‍ തന്നെ കൈകാര്യം ചെയ്യും.”- സുരേന്ദ്രന്‍ പറഞ്ഞു.

Also Read: പാലക്കാട്ടെ താരമായി സന്ദീപ് വാര്യര്‍; ബിജെപി രാഷ്ട്രീയത്തില്‍ മാറ്റം വരും; ആര്‍എസ്എസ് കടുപ്പിക്കുമെന്ന് ഉറപ്പ്

പാലക്കാട് നിയമസഭാ ഉപതിരഞ്ഞെടുപ്പിലെ തോല്‍വിയില്‍ ബിജെപി സംസ്ഥാന നേതൃത്വം പ്രതിക്കൂട്ടില്‍ തുടരവേയാണ് സുരേന്ദ്രന്റെ പ്രതികരണം. സ്ഥാനാര്‍ത്ഥി നിര്‍ണയം പാളിയതാണ് പാലക്കാട് തോല്‍വിക്ക് കാരണമെന്ന് ആരോപിച്ച് പാലക്കാട് നഗരസഭയുടെ അധ്യക്ഷ പ്രമീള ശശിധരനും എന്‍.ശിവരാജനും ഉള്‍പ്പെടെയുള്ളവര്‍ ബിജെപി സംസ്ഥാന നേതൃത്വത്തിനെതിരെ രംഗത്തുവന്നിരുന്നു. ഇതോടെ പാലക്കാട് ബിജെപി തോല്‍വി വാര്‍ത്തകളില്‍ നിറഞ്ഞു. നിരന്തരം മാധ്യമ വാര്‍ത്തകള്‍ വന്നതാണ് ബിജെപി സംസ്ഥാന അധ്യക്ഷനെ പ്രകോപിപ്പിച്ചത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top