സിപിഐ എതിര്‍പ്പ് കണക്കാക്കില്ല; എലപ്പുള്ളിയിലെ മദ്യപ്ലാന്റുമായി മുന്നോട്ട് തന്നെയെന്ന് സിപിഎം

പാലക്കാട് എലപ്പുള്ളിയിലെ ബ്രൂവറി പ്ലാന്റുമായി മുന്നോട്ടു തന്നെ പോകുമെന്ന് പ്രഖ്യാപിച്ച് സിപിഎം. മുഖ്യമന്ത്രിയും എക്‌സൈസ് മന്ത്രിയും പറഞ്ഞത് തന്നെയാണ് പാര്‍ട്ടിയുടേയും നിലപാടെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദ്ന്‍ വ്യക്തമാക്കി. ആരുടെ എതിര്‍പ്പും കാര്യമായി എടുക്കിന്നില്ലെന്ന സന്ദേശമാണ് സിപിഎം നല്‍കുന്നത്.

പദ്ധതിക്കെതിരെ നേരത്തെ ഇടതുമുന്നണിയിലെ ഘടകകക്ഷികളായ സിപിഐയും ആര്‍ജെഡിയും എതിര്‍പ്പ് ഉന്നയിച്ചിരുന്നു. എന്നാല്‍ ഇത് കാര്യമായി എടുക്കുന്നില്ലെന്ന സന്ദേശം തന്നെയാണ് സിപിഎം നല്‍കുന്നത്. ബ്രൂവറിയുടെ നിര്‍മാതാക്കളായ ഒയാസിസ് നല്‍കിയ ഭൂമിതരംമാറ്റ അപേക്ഷ റവന്യു വകുപ്പ് തള്ളിയത് സിപിഐയുടെ എതിര്‍പ്പായി കണക്കാക്കുന്നില്ലെന്നും എം.വി ഗോവിന്ദന്‍ പറഞ്ഞുബ്രൂവറിയില്‍ ചര്‍ച്ചകള്‍ നടത്തിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കിഫ്ബി റോഡുകളില്‍ ടോള്‍ എര്‍പ്പെടുത്തുന്നത് സംബന്ധിച്ച് മുന്നണിയില്‍ ചര്‍ച്ച നടന്നിട്ടില്ല. പൊതുവെ ടോളിന് അനുകൂലമായ നിലപാടല്ല സിപി.എമ്മിനുള്ളത്. കിഫ്ബിയുടെ പ്രതിസന്ധി തീര്‍ക്കാന്‍ വരുമാനത്തിനായി ബദല്‍ മാര്‍ഗങ്ങള്‍ തേടണം. 19ന് ചേരുന്ന മുന്നണി യോഗത്തില്‍ എല്ലാ വിഷയങ്ങളും ചര്‍ച്ച ചെയ്യുമെന്നും ഗോവിന്ദ്ന്‍ വ്യക്തമാക്കി.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top