പ്രതിപക്ഷ നേതാവ് പറഞ്ഞത് തെറ്റെന്ന് ഒയാസിസ്; സർക്കാർ ക്ഷണിച്ചിട്ടില്ലെന്നും വന്നത് എഥനോൾ നിർമാണശാല തുടങ്ങാനെന്നും സതീശന് മറുപടി

പാലക്കാട് എലപ്പുള്ളിയിൽ മദ്യ നിർമാണശാല അനുവദിച്ചതുമായി ബന്ധപ്പെട്ട പ്രതിപക്ഷ നേതാവ് വിഡി സതീശൻ്റെ ആരോപണത്തിന് മറുപടിയുമായി ഒയാസിസ് കമ്പനി. സർക്കാർ ക്ഷണിച്ച പ്രകാരമല്ല കേരളത്തിൽ ബിസിനസ് ആരംഭിക്കാൻ വന്നതെന്നാണ് കമ്പനിയുടെ പ്രതികരണം.

എഥനോൾ നിർമാണ കമ്പനി തുടങ്ങാനാണ് സംസ്ഥാനത്ത് വന്നത്. അതിൻ്റെ നടപടിക്രമങ്ങൾ പുരോഗമിക്കുമ്പോഴാണ് പുതിയ മദ്യനയം നിലവിൽ വരുന്നത്. പുതിയ മദ്യനയത്തെപ്പറ്റി ഒരു കമ്പനി മാത്രമറിഞ്ഞത് എങ്ങനെയാണ് എന്ന പ്രതിപക്ഷ നേതാവിൻ്റെ ആരോപണത്തിൽ കഴമ്പില്ലന്നും കമ്പനി അധികൃതര്‍ മാധ്യമങ്ങളോട് പറഞ്ഞു.

കമ്പനിയെ കേരളത്തിലേക്ക് വിളിച്ച് വരുത്തിയത് സർക്കാരാണെന്നായിരുന്നു വിഡി സതീശൻ്റെ ആരോപണം. മദ്യനയം മാറി മദ്യ നിർമാണശാല തുടങ്ങുന്ന വിവരം മധ്യപ്രദേശിലും പഞ്ചാബിലും പ്രവർത്തിക്കുന്ന ഒയാസിസ് അല്ലാതെ പാലക്കാട്ടെയും കേരളത്തിലെയും ഉൾപ്പെടെ ഒരു ഡിസ്റ്റിലറികളും അറിയാതിരുന്നത് എന്തുകൊണ്ടാണെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചിരുന്നു. ഇതിന് മറുപടിയുമായാണ് കമ്പനി രംഗത്ത് വന്നിരിക്കുന്നത്.

Alson Read: ‘ടോൾ പിരിക്കുമെന്ന് പറഞ്ഞിട്ട് വേണമായിരുന്നു റോഡ് നിർമിക്കാൻ; ഇത്….’!! ബ്രൂവറിയിലും പുതിയ വെളിപ്പെടുത്തലുമായി പ്രതിപക്ഷം

ജല അതോറിറ്റിക്ക് നൽകിയ അപേക്ഷയിലാണ് ഒയാസിസ് സര്‍ക്കാര്‍ ക്ഷണിച്ചെന്ന് കമ്പനി വ്യക്തമാക്കിയിട്ടുള്ളത് എന്നായിരുന്നു സതീശന്‍റെ ആരോപണം. മദ്യ നയം മാറുന്നതിനു മുമ്പ് കമ്പനിയുമായി ഡീൽ ഉണ്ടാക്കി. ഈ കമ്പനിക്ക് വേണ്ടിയാണ് സർക്കാർ മദ്യം നയം മാറ്റിയത്. സർക്കാർ കമ്പനിയെ ക്ഷണിക്കും മുമ്പ് കമ്പനിക്ക് ഐഒസി അനുമതി ലഭിച്ചിട്ടില്ലെന്നും പ്രതിപക്ഷ നേതാവ് ഇന്ന് വാർത്താ സമ്മേളനത്തിൽ ആരോപിച്ചിരുന്നു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top