ബസ് മറിഞ്ഞു നിരവധി പേര്‍ക്ക് പരുക്ക്; അപകടകാരണം അമിത വേഗത
November 15, 2024 10:19 PM

പാലക്കാട് കോങ്ങാടിന് സമീപം സ്വകാര്യബസ് മറിഞ്ഞ് നിരവധി പേര്‍ക്ക് പരുക്കേറ്റു. ആരുടേയും പരുക്ക് ഗുരുതരമല്ല. ബസ് സമീപത്തെ വൈദ്യുതി പോസ്റ്റ് ഉള്‍പ്പെടെ തകര്‍ത്തിട്ടുണ്ട്.
കോങ്ങാട് – ചെര്‍പ്പുളശ്ശേരി റോഡില്‍ പാറശ്ശേരിയിലാണ് പാലക്കാട് നിന്നും ചെര്‍പ്പുളശ്ശേരിയിലേക്ക് പോകുന്ന ബസ് മറിഞ്ഞത്. ബസിന്റെ അമിതവേഗമാണ് അപകടകാരണമായത്. അപകടവിവരം അറിഞ്ഞ ഉടന്‍ എത്തിയ നാട്ടുകാരും, അഗ്‌നി രക്ഷാ വിഭാഗവും, പോലീസും ചേര്‍ന്നാണ് ആളുകളെ രക്ഷപ്പെടുത്തിയത്.
പരുക്കേറ്റവരെ കോങ്ങാട്, കടമ്പഴിപ്പുറം, പാലക്കാട് ജില്ലാ ആശുപത്രി എന്നിവിടങ്ങളില്‍ പ്രവേശിപ്പിച്ചു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here