പാലക്കാട് ബസ് മറിഞ്ഞ് രണ്ടു മരണം
August 23, 2023 10:27 AM

പാലക്കാട് ബസ് മറിഞ്ഞ് രണ്ടു പേർ മരിച്ചു. ചെന്നൈയിൽ നിന്ന് കോഴിക്കോട്ടേക്ക് വരുകയായിരുന്ന കല്ലട ബസ്സാണ് പാലക്കാട് തിരുവാഴിയോട് വച്ച് മറിഞ്ഞത്. മലപ്പുറം എടയത്തൂർ സ്വദേശി സൈനബാ ബീവി (39) വടകര സ്വദേശി ഇഷാൻ (18 ) എന്നിവരാണ് മരിച്ചത്.
ജീവനക്കാരുൾപ്പെടെ 38 പേരാണ് ബസ്സിൽ ഉണ്ടായിരുന്നത്. രാവിലെ 7.45 ഓടെയാണ് അപകടം സംഭവിച്ചത്. ഡ്രൈവർ ഉറങ്ങിപോയതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. പരിക്കേറ്റവരെ പാലക്കാട് ജില്ലാ ആശുപത്രിയിലും സമീപത്തുള്ള ആശുപത്രികളിലും പ്രവേശിപ്പിച്ചിട്ടുണ്ട്. പരിക്കേറ്റവരിൽ രണ്ടുപേരുടെ നില ഗുരുതരമാണ്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here