രാഹുല്‍ മാങ്കൂട്ടത്തിലിന് രണ്ട് അപരന്മാര്‍; സരിന് സ്റ്റെതസ്കോപ്പ് ചിഹ്നം; പാലക്കാട് തിരഞ്ഞെടുപ്പ് ചിത്രം തെളിഞ്ഞു

പാലക്കാട്‌ തിരഞ്ഞെടുപ്പ് ചിത്രം തെളിഞ്ഞു. പത്ത് സ്ഥാനാര്‍ത്ഥികളാണ് മത്സരരംഗത്തുള്ളത്. ഉപതിരഞ്ഞെടുപ്പില്‍ ചിഹ്നത്തിനായി കാത്തുനിന്ന ഇടത് സ്വതന്ത്രന്‍ ഡോ. പി.സരിന് ചിഹ്നമായി സ്റ്റെതസ്കോപ്പ് അനുവദിച്ചു.

ഓട്ടോറിക്ഷ വേണം എന്നാണ് സരിന്‍ തിരഞ്ഞെടുപ്പ് കമ്മിഷനോട് ആവശ്യപ്പെട്ടത്. എന്നാല്‍ സ്റ്റെതസ്കോപ്പ് ആണ് അനുവദിച്ചത്. പാലക്കാടിന്റെ ഹൃദയമിടിപ്പ് അറിയാന്‍ സ്റ്റെതസ്കോപ്പിനെക്കാളും നല്ല ചിഹ്നമില്ലെന്ന് സരിന്‍ പറഞ്ഞു.

തിരഞ്ഞെടുപ്പ് പ്രചാരണം തുടങ്ങിയെങ്കിലും സിപിഎം ചുവരെഴുത്തുകള്‍ നടത്തിയിട്ടില്ല. സരിന് ചിഹ്നം അനുവദിക്കാന്‍ വേണ്ടിയായിരുന്നു ഈ കാത്തിരിപ്പ്.

പത്ത് സ്ഥാനാര്‍ത്ഥികളാണ് മത്സരരംഗത്തുള്ളത്. രാഹുല്‍ മാങ്കൂട്ടത്തിലിന് രണ്ട് അപരന്മാര്‍ മത്സരരംഗത്തുണ്ട്. ആര്‍.രാഹുല്‍ എന്നാണ് രണ്ടു പേരുടെയും പേരുകള്‍. ഒരാളെ ബിജെപിയും മറ്റൊരാളെ സിപിഎമ്മുമാണ് മത്സരരംഗത്തിറക്കിയത് എന്നാണ് പുറത്തുവരുന്ന വിവരം.

രാഹുല്‍ മാങ്കൂട്ടത്തില്‍ (കോണ്‍ഗ്രസ്), സരിന്‍.പി (എല്‍ഡിഎഫ് സ്വതന്ത്രന്‍), സി.കൃഷ്ണകുമാര്‍ (ബിജെപി),.ആര്‍.രാഹുല്‍ (സ്വതന്ത്രന്‍), .ബി.ഷമീര്‍ (സ്വതന്ത്രന്‍), വി.സിദ്ധീഖ് (സ്വതന്ത്രന്‍), രാഹുല്‍ ആര്‍.വടക്കാന്തറ (സ്വതന്ത്രന്‍), എസ്.സെല്‍വന്‍ (സ്വതന്ത്രന്‍), രാജേഷ്.എം (സ്വതന്ത്രന്‍), എന്‍.ശശികുമാര്‍ (സ്വതന്ത്രന്‍) എന്നിവരാണു സ്ഥാനാർഥികൾ.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top