അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ പാലക്കാട് മത്സരിക്കില്ലെന്ന് ഷാഫി പറമ്പില്‍; ‘സീറ്റ് വച്ചുമാറല്‍’ വെറും ആരോപണം മാത്രം
വടകര എംപി സ്ഥാനം ഒഴിഞ്ഞാല്‍ തിരിച്ചുവരാന്‍ വേണ്ടിയാണ് രാഹുല്‍ മാങ്കൂട്ടത്തിലിനെ സ്ഥാനാര്‍ത്ഥി ആക്കിയതെന്ന ആരോപണം നിഷേധിച്ച് ഷാഫി പറമ്പില്‍. നിയമസഭാ തിരഞ്ഞെടുപ്പില്‍ താന്‍ പാലക്കാട് മത്സരിക്കില്ലെന്നും ഷാഫി പറമ്പില്‍ പറഞ്ഞു. ആരോപണങ്ങളുടെ കൂടം തുറന്നുവിട്ട് ഇടത് ചേരിയിലേക്ക് നീങ്ങിയ പി.സരിന്‍ ഉയര്‍ത്തിയ ആരോപണങ്ങളുടെ വെളിച്ചത്തിലായിരുന്നു ഷാഫി പറമ്പിലിന്റെ പ്രതികരണം. സരിന്‍റെത് യുക്തിയില്ലാത്ത ആരോപണങ്ങൾ ആണെന്നും ഷാഫി പറഞ്ഞു.
“രാഹുല്‍ മാങ്കൂട്ടത്തിൽ പാലക്കാടിന്‍റെയും പാര്‍ട്ടി പ്രവര്‍ത്തകരുടെയും ചോയ്സാണ്. സരിന്റെ പിന്നാലെ പോകാതെ ജനങ്ങള്‍ക്ക് ഇടയിലേക്ക് ഇറങ്ങും. ഇ.ശ്രീധരൻ ഇറങ്ങിയിട്ട് ലഭിക്കാത്ത വിജയം ഇനി ബിജെപിക്ക് ലഭിക്കില്ല.” ഷാഫി പറമ്പിൽ പറഞ്ഞു.
പാലക്കാട്ടെ തന്‍റെ സ്ഥാനാര്‍ത്ഥിത്വത്തിന്‍റെ പേരിൽ ഷാഫിയെ വേട്ടയാടരുതെന്ന് രാഹുൽ മാങ്കൂട്ടത്തിൽ ആവശ്യപ്പെട്ടു. “സീറ്റ് ചോദിക്കലല്ല നടന്നത്. പാര്‍ട്ടി ഇങ്ങോട്ട് ആവശ്യപ്പെട്ടതാണ്. അതിനുസരിച്ചാണ് സ്ഥാനാര്‍ത്ഥിയായത്. പാര്‍ട്ടി പറഞ്ഞാല്‍ ധര്‍മ്മടത്ത് മത്സരിക്കാനും തയ്യാറാണ്.” – രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here