സന്ദീപിനായുള്ള സിപിഎം കാത്തിരിപ്പ് വെറുതെയാകുമെന്ന് കൃഷ്ണകുമാര്‍; ബിജെപി വിടും എന്നത് വെറും നുണക്കഥ

സന്ദീപ് വാര്യര്‍ ബിജെപി വിടുന്നുവെന്നത് മാധ്യമങ്ങള്‍ ചമയ്ക്കുന്ന നുണക്കഥയാണെന്ന് പാലക്കാട് ബിജെപി സ്ഥാനാര്‍ത്ഥി സി.കൃഷ്ണകുമാര്‍. സന്ദീപ് ഒന്ന് രണ്ട് ദിവസം പ്രചാരണത്തിന് ഉണ്ടാകില്ലെന്ന് അറിയിച്ചിരുന്നു. വീണ്ടും പ്രചാരണത്തിന് എത്തും. സന്ദീപിനായുള്ള സിപിഎം കാത്തിരിപ്പ് വെറുതെയാകും. സിപിഎം ആരെയെങ്കിലും കിട്ടുമോ എന്ന് കാത്തിരിക്കുകയാണ്. – കൃഷ്ണകുമാര്‍ പറഞ്ഞു.
Also Read: സന്ദീപ് വാര്യർ സിപിഎമ്മിലേക്കോ; ചര്‍ച്ചകള്‍ നടന്നതായി സൂചന; പ്രതികരിച്ച് ബാലനും
“സന്ദീപിന് ഒരു പോലീസ് സ്റ്റേഷന്‍ മാര്‍ച്ച് ഉദ്ഘാടനം ചെയ്യാന്‍ ഉണ്ടായിരുന്നു. പാലക്കാട് ഉപതിരഞ്ഞെടുപ്പ് കണ്‍വെന്‍ഷന് വന്ന ശേഷം ഉടന്‍ തന്നെ പോകാമെന്ന് അദ്ദേഹത്തോട് ഞാനാണ് പറഞ്ഞത്. അതുകൊണ്ടാണ് അന്ന് വന്ന് ഉടന്‍ മടങ്ങിയത്.”
“പാലക്കാട് രണ്ട് മുന്നണികളും പരാജയപ്പെടും. എന്തെങ്കിലും വിവാദമുണ്ടാക്കി ശ്രദ്ധ തിരിച്ചുവിടാനുള്ള ശ്രമമാണ് അവര്‍ നടത്തുന്നത്. കൊടകര കുഴല്‍പ്പണക്കേസ് അടഞ്ഞ അധ്യായമാണ്. അതിന്റെ കുറ്റപത്രം വന്നതാണല്ലോ. നേതാക്കള്‍ പ്രതിസ്ഥാനത്ത് വന്നിട്ടില്ല.” – കൃഷ്ണകുമാര്‍ പറഞ്ഞു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here