കൽപ്പാത്തി രഥോത്സവ ദിവസം പാലക്കാട് ഉപതിരഞ്ഞെടുപ്പ്; വോട്ടെടുപ്പ് മാറ്റണമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷനോട് പ്രതിപക്ഷ നേതാവ്

കൽപ്പാത്തി രഥോത്സവ ദിവസം നടക്കുന്ന നവംബർ 13ന് തീരുമാനിച്ച പാലക്കാട് ഉപതിരഞ്ഞെടുപ്പ് തീയതി മാറ്റണമെന്ന് കോൺഗ്രസ്. നവംബർ 13 മുതൽ 15 വരെയുള്ള തീയ്യതികളിൽ വോട്ടെടുപ്പ് നടത്തരുതെന്നാണ് കോൺഗ്രസിൻ്റെ ആവശ്യം. ഇക്കാര്യം ചൂണ്ടിക്കാട്ടി പ്രതിപക്ഷ നേതാവ് വിഡി സതീശൻ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന് കത്തയച്ചു. നവംബർ 13ന് മുന്ന മുമ്പ് വോട്ടെടുപ്പ് നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

നവംബർ 13, 14,15 ദിവസങ്ങളിലാണ് രഥോൽസവം. നവംബർ 13ന് കൽ‌പാത്തി തേര് നടക്കുന്ന ദിവസമാണെന്നും അതിനാൽ അന്ന് തിരഞ്ഞെടുപ്പ് നടത്തുന്നത് ഉചിതമാണോയെന്ന് പരിശോധിക്കണമെന്നും ഷാഫി പറമ്പിൽ ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യം പ്രതിപക്ഷ നേതാവുമായി ചർച്ച ചെയ്യതെന്നും അദ്ദേഹം വ്യക്തമാക്കി.

മഹാരാഷ്ട്ര, ജാര്‍ഖണ്ഡ് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പുകൾക്ക് ഒപ്പമാണ് കേരളത്തിലെ ഉപതിരഞ്ഞെടുപ്പുകൾ ഇന്ന് പ്രഖ്യാപിച്ചത്. മഹാരാഷ്ട്രയില്‍ നവംബര്‍ 20ന് ഒറ്റഘട്ടമായാണ് തിരഞ്ഞെടുപ്പ്. ജാര്‍ഖണ്ഡില്‍ രണ്ടുഘട്ടമായാണ് ജനവിധി. ആദ്യഘട്ടം നവംബര്‍ 13നും രണ്ടാംഘട്ടം നവംബര്‍ 20നും നടക്കും. നവംബർ 13നാണ് കേരളത്തിലെ വയനാട് ലോക്‌സഭാ മണ്ഡലത്തിലും ചേലക്കര, പാലക്കാട് നിയമസഭാ മണ്ഡലങ്ങളിലും ഉപതിരഞ്ഞെടുപ്പ്. നവംബർ 23നാണ് എല്ലായിടത്തെയും ഫലപ്രഖ്യാപനം.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top