പാലക്കാട് ഇന്ന് നിശബ്ദ പ്രചാരണം; നാളെ വിധിയെഴുത്ത്; മൂന്ന് മുന്നണികള്‍ക്കും നിര്‍ണായകം
ഉപതിരഞ്ഞെടുപ്പിനായി പാലക്കാട് നാളെ ബൂത്തിലേക്ക് നീങ്ങും. ഇന്നലെ കൊട്ടിക്കലാശം നടന്ന പാലക്കാട് ഇന്ന് നിശബ്ദ പ്രചാരണമാണ്. കാടിളക്കിയുള്ള പ്രചാരണമാണ് പാലക്കാട് നടന്നത്. തിരഞ്ഞെടുപ്പിന് കോണ്‍ഗ്രസ് കള്ളപ്പണം എത്തിച്ചെന്നത് അടക്കമുള്ള വിവാദങ്ങളും പാലക്കാട് പ്രചാരണവിഷയമായി.
വിധിയെഴുത്ത് മൂന്ന് മുന്നണികൾക്കും നിര്‍ണായകമാണ്. മണ്ഡലം കോണ്‍ഗ്രസ് നിലനിര്‍ത്തും എന്ന് പ്രതീക്ഷിക്കുമ്പോള്‍ വിധി തിരുത്തിക്കുറിക്കാനുള്ള പോരാട്ടത്തിലാണ് സിപിഎമ്മും ബിജെപിയും.
മെട്രോമാൻ ഇ.ശ്രീധരന് കഴിഞ്ഞ തവണ വഴുതിപ്പോയ വിജയം കൈപ്പിടിയിലൊതുക്കാനാണ് പാലക്കാട് നിന്നുള്ള കൃഷ്ണകുമാറിനെ തന്നെ ബിജെപി സ്ഥാനാര്‍ത്ഥിയാക്കിയത്.
ഷാഫിയുടെ മണ്ഡലത്തില്‍ രാഹുല്‍ മാങ്കൂട്ടത്തിലിന് ജയം ഉറപ്പെന്ന വിലയിരുത്തലിലാണ് കോണ്‍ഗ്രസ്. കോണ്‍ഗ്രസ് വിട്ട് എത്തിയ സരിനിലൂടെ ഇതുവരെയുള്ള പരാജയം മറികടക്കാനാണ് സിപിഎം ശ്രമിക്കുന്നത്.
1,94,706 വോട്ടര്‍മാരാണ് ബുധനാഴ്ച വിധിയെഴുതുന്നത്. ഇതില്‍ 1,00,290 പേര്‍ സ്ത്രീ വോട്ടര്‍മാരാണ്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here