പാലക്കാട് ഇന്ന് കൊട്ടിക്കലാശം; ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കി മുന്നണികള്‍; വ്യാജവോട്ട് പ്രശ്നത്തില്‍ ഇന്ന് എല്‍ഡിഎഫ് മാര്‍ച്ച്

ഉപതെരഞ്ഞെടുപ്പ് നടക്കുന്ന പാലക്കാട് ഇന്ന് കൊട്ടിക്കലാശം. വൈകിട്ട് മൂന്നോടെ സ്റ്റേഡിയം സ്റ്റാൻഡിന് മുൻവശത്തുള്ള ജംഗ്ഷനിലാണ് കൊട്ടിക്കലാശം നടക്കുക. പ്രചാരണം അവസാനിപ്പിക്കല്‍ ആഘോഷമാക്കാന്‍ മുന്നണികള്‍ ഒരുങ്ങിക്കഴിഞ്ഞു. വൈകിട്ട്‌ ആറിന്‌ പരസ്യപ്രചാരണം അവസാനിക്കും.കടുത്ത മത്സരത്തിനാണ് പാലക്കാട് അരങ്ങൊരുങ്ങുന്നത്. യുഡിഎഫ് സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിൽ, എൻഡിഎ സ്ഥാനാർഥി സി.കൃഷ്ണകുമാർ, എൽഡിഎഫ്‌ സ്വതന്ത്ര സ്ഥാനാർഥി ഡോ. പി.സരിൻ എന്നിവർ തമ്മിലാണ് ഏറ്റുമുട്ടല്‍.

ഇരട്ട വോട്ട് വിവാദം ഇന്നും ഇടതുമുന്നണി കത്തിക്കുന്നുണ്ട്. ഇരട്ടവോട്ടില്‍ നടപടി ആവശ്യപ്പെട്ട് രാവിലെ കളക്ടറേറ്റിലേക്ക് എൽഡിഎഫ് മാർച്ച് നടത്തുന്നുണ്ട്.
വ്യാജ വോട്ടുകൾ ചേർത്ത് തിരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ബിജെപിയും യുഡിഎഫും ശ്രമിക്കുന്നുവെന്നാണ് എൽഡിഎഫ് ആരോപണം.

തിരഞ്ഞെടുപ്പ് പ്രചാരണം തുടങ്ങിയത് മുതല്‍ വ്യാജവോട്ട് പ്രശ്നം സിപിഎം മുഖ്യപ്രചാരണ വിഷയമാക്കിയിട്ടുണ്ട്. നാളെ നിശബ്ദപ്രചാരണമാണ്. ബുധനാഴ്ച പാലക്കാട് ബൂത്തിലേക്ക് നീങ്ങും.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top