സ്കൂളിന് മുന്നില്‍ വലിയ മരം കടപുഴകി വീണു; എട്ട് കുട്ടികള്‍ക്ക് പരുക്ക്

സ്കൂളിന്റെ മുന്നില്‍ മരം കടപുഴകി വീണ് എട്ട് വിദ്യാര്‍ത്ഥികള്‍ക്ക് പരുക്ക്. പാലക്കാട്‌ ചെര്‍പ്പുളശ്ശേരി തോട്ടറ സ്കൂളിന്റെ മുന്നിലാണ് മരം കടപുഴകി വീണത്. സ്കൂള്‍ വിട്ട ഉടനെയാണ് സംഭവം. വന്‍ പുളിമരമാണ് കടപുഴകിയത്.

വലിയ അപകടമാണ് ഒഴിവായത്. പരുക്കേറ്റ കുട്ടികളെ മണ്ണാര്‍ക്കാട് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. പരുക്ക് പറ്റിയ കുട്ടികളുടെ മുകളില്‍ മരത്തിന്റെ ചെറുചില്ലകള്‍ മാത്രമാണ് വീണത്. അതുകൊണ്ടാണ് വലിയ രീതിയില്‍ കുട്ടികള്‍ക്ക് പരുക്കേല്‍ക്കാതിരുന്നത്. പതിനാലിനും പന്ത്രണ്ടിനും ഇടയ്ക്ക് പ്രായമായ കുട്ടികളാണ് ആശുപത്രിയില്‍ കഴിയുന്നത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top