പാലക്കാട്‌ വിരിയുന്നത് താമരയോ? സിപിഎമ്മും ബിജെപിയും ഡീല്‍ ഉറപ്പിച്ചോ; തിരഞ്ഞെടുപ്പിനെ ചൂടുപിടിപ്പിച്ച് അന്‍വറിന്റെ ആരോപണങ്ങള്‍

തൃശൂര്‍ ലോക്സഭാ സീറ്റിന് പിന്നാലെ പാലക്കാട് നിയമസഭാ സീറ്റും ബിജെപിക്ക് ലഭിക്കുമോ? പാലക്കാടും സിപിഎം-ബിജെപി ഡീല്‍ ഉറപ്പിച്ചതായുള്ള പി.വി.അന്‍വറിന്റെ ഇന്നലത്തെ മഞ്ചേരി പ്രസ്താവനയാണ് വിഷയം ചൂടുപിടിക്കുന്നത്. പാലക്കാടിന് പകരം ചേലക്കരയില്‍ ബിജെപി വോട്ടുകള്‍ സിപിഎമ്മിന് മറിയുമെന്നാണ് അന്‍വര്‍ പറഞ്ഞത്. പാലക്കാട്, ചേലക്കര നിയമസഭാ മണ്ഡലങ്ങളിലും വയനാട് ലോക്സഭാ സീറ്റിലുമാണ് ഉപതിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നത്. കഴിഞ്ഞ എട്ടുവര്‍ഷമായി സിപിഎമ്മിന്റെ മുന്‍നിര എംഎല്‍എ ആയിരുന്നു അന്‍വര്‍. അതുകൊണ്ട് തന്നെ അന്‍വറിന്റെ പ്രസ്താവന ഉപതിരഞ്ഞെടുപ്പ് രംഗത്തെ ചൂടുപിടിപ്പിക്കുകയാണ്.

അന്‍വറിന് സ്വന്തം തട്ടകത്തില്‍ തിരിച്ചടി നല്‍കാന്‍ സിപിഎം; ഇന്ന് ചന്തക്കുന്നില്‍ പൊതുയോഗം

അന്‍വറിന്റെ പ്രസ്താവനക്ക് എതിരെ ബിജെപി രംഗത്തുവന്നിട്ടുണ്ട്. അന്‍വറിന്റെ ആരോപണങ്ങള്‍ക്ക് സിപിഎമ്മാണ് മറുപടി പറയേണ്ടത് എന്നാണ് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി സി.കൃഷ്ണകുമാർ പ്രതികരിച്ചത്. ഒപ്പമുള്ള ആള്‍ സ്വര്‍ണക്കടത്തുകാരന്‍ ആണെന്ന് വ്യക്തമാക്കിയത് സിപിഎമ്മാണ്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ പാലക്കാട് ഇ.ശ്രീധരന്‍ തോറ്റപ്പോള്‍ എ.കെ.ബാലനാണ് ഷാഫിയെ അഭിനന്ദിച്ച് പോസ്റ്റിട്ടത്. പാലക്കാട് സിപിഎം വോട്ടുകള്‍ ചോരുന്നത് കോണ്‍ഗ്രസിലേക്ക് ആണെന്നും കൃഷ്ണകുമാര്‍ ചൂണ്ടിക്കാട്ടി.

ആർഎസ്എസ് കേന്ദ്രത്തില്‍ എത്തിയെങ്കിൽ ചിലർ സപ്പോർട്ട് ചെയ്തേനേ’; താൻ കണ്ടത് ഡിഎംകെ നേതാക്കളെ ആയിപ്പോയെന്ന് അൻവർ

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി ഏറ്റവും പ്രതീക്ഷയര്‍പ്പിച്ച സീറ്റായിരുന്നു പാലക്കാട്. മെട്രോമാന്‍ പാലക്കാട് പരാജയപ്പെട്ടപ്പോള്‍ അത് ബിജെപിക്ക് കടുത്ത തിരിച്ചടിയായി. ആളും അര്‍ത്ഥവും അതിരുകവിഞ്ഞ് ഒഴുക്കിയിട്ടും ശ്രീധരനെ പാലക്കാട് ജയിപ്പിക്കാന്‍ ബിജെപിക്ക് കഴിഞ്ഞില്ല. നാലായിരത്തില്‍ താഴെ വോട്ടുകള്‍ക്കാണ് ശ്രീധരന്‍ പരാജയപ്പെട്ടത്. ഇടത് സ്ഥാനാര്‍ഥി സിപി.പ്രമോദിന് ശ്രീധരനെക്കാള്‍ പതിനാലായിരം വോട്ടുകള്‍ കുറവായിരുന്നു.

ഷാഫി പറമ്പിലും കെ.രാധാകൃഷ്ണനും എംപിമാരായി വിജയിച്ചതോടെയാണ് പാലക്കാട്, ചേലക്കര നിയമസഭാ സീറ്റില്‍ തിരഞ്ഞെടുപ്പ് വന്നത്. ഷാഫി പറമ്പില്‍ വിജയിച്ച പാലക്കാട് കോണ്‍ഗ്രസിന് നിറഞ്ഞ പ്രതീക്ഷയാണ്. കെ.രാധാകൃഷ്ണന്‍ ഒഴിഞ്ഞ ചേലക്കര സീറ്റ് പിടിക്കേണ്ടത് സിപിഎമ്മിന്റെ അഭിമാന പ്രശ്നവുമാണ്. കെ.രാധാകൃഷ്ണന് ലഭിച്ചത് 83415 വോട്ടുകളാണ്. യുഡിഎഫിന്റെ സി.സി.ശ്രീകുമാറിന് ലഭിച്ചത് 44015 വോട്ടുകളും. തിളക്കമുള്ള വിജയവും ഭൂരിപക്ഷവും നിലനിര്‍ത്തുകയാണ് സിപിഎം ലക്ഷ്യം. ഇതിനിടയിലാണ് സിപിഎമ്മും ബിജെപിയും ഡീല്‍ ഉറപ്പിച്ചതായി അന്‍വര്‍ ആരോപിച്ചത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top