നെന്മാറയിലെ സൈക്കോയെ കണ്ടെത്താനായില്ല; ചെന്താമരയെ അന്വേഷിച്ച് മുങ്ങല്‍ വിദഗ്ദ്ധരും എത്തും; എന്തിനും തയാറായി നാട്ടുകാരും

പാലക്കാട് നെന്മാറയില്‍ ഇരട്ടക്കൊല നടത്തിയ ചെന്തമരയ്ക്കായി വ്യാപക അന്വേഷണം തുടര്‍ന്ന് പോലീസ്. നാട്ടുകാരുടെ കൂടി സഹായോത്തോടെ പ്രദേശമാകെ അരിച്ചുപെറുക്കാനാണ് പോലീസ് ശ്രമം. ഇന്നലെ ചെന്താമരയുടെ വീട്ടില്‍നിന്നും വിഷകുപ്പി കണ്ടെത്തിയിരുന്നു. ഇതില്‍ പകുതി വിഷം മാത്രമേ ഉണ്ടായിരുന്നുള്ളൂ. അതുകൊണ്ട് തന്നെ പ്രതി വിഷം കഴിച്ച ശേഷം വെള്ളത്തില്‍ ചാടിയെന്നും പോലീസ് സംശയിക്കുന്നുണ്ട്. സമീപ പ്രദേശങ്ങളിലെ ജലാശങ്ങളില്‍ മുങ്ങല്‍ വിദഗ്ദ്ധരെ എത്തിച്ച് പരിശോധിക്കാനാണ്‌ പോലീസ് തീരുമാനം.

നാലു സംഘങ്ങളായി തിരിഞ്ഞാണ് പോലീസ് പ്രതിയെ തേടുന്നത്. തിരുപ്പൂരില്‍ അടക്കമുള്ള ബന്ധു വീടുകളില്‍ ചെന്താമര എത്തിയിട്ടില്ലെന്ന് പോലീസ് ഉറപ്പിച്ചിട്ടുണ്ട്. ഇയാളുടെ സഹോദരന്‍ രാധയെ അടക്കം പോലീസ് കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്തിരുന്നു. ഇവരുടെ വീടുകളിലെല്ലാം നിരീക്ഷണവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. നെല്ലിയാമ്പതി കാടും മലയും കേന്ദ്രീകരിച്ചുളള അന്വേഷണമാണ് നടക്കുന്നത്. പോലീസിന് സഹായവുമായി നാട്ടുകാരുടെ വലിയൊരു സംഘവും ഉണ്ട്.

ഇന്നലെയാണ് അയല്‍വാസിയായ സുധാകരന്‍ അമ്മ ലക്ഷ്മി എന്നിവരെ ചെന്താമര വീട്ടില്‍ കയറി വെട്ടിക്കൊന്നത്. 2019ല്‍ സുധാകരന്റെ ഭാര്യ സജിതയെ ചെന്താമര വെട്ടിക്കൊന്നിരുന്നു. ഈ കേസില്‍ ജാമ്യത്തില്‍ ഇറങ്ങിയ ശേഷമാണ് ഇരട്ടക്കൊലപാതകം നടത്തിയത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top