യൂത്ത് കോണ്‍ഗ്രസ് വിമതന്‍ ഷാനിബ് മത്സരിക്കില്ല; പാലക്കാട് സരിന് നിരുപാധിക പിന്തുണ

പാലക്കാട് സ്വതന്ത്രനായി മത്സരിക്കുമെന്ന് പ്രഖ്യാപിച്ച യൂത്ത് കോണ്‍ഗ്രസ് മുന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി എകെ ഷാനിബ് പിന്‍മാറി. ഇടതുപക്ഷ സ്ഥാനാര്‍ത്ഥി പി സരിന് നിരുപാധിക പിന്തുണ നല്‍കുമെന്ന് ഷാനിബ് വ്യക്തമാക്കി. നാടകീയമായാണ് ഷാനിബ് മത്സരത്തില്‍ നിന്ന് പിന്മാറിയത്. ഇന്ന് പത്രിക നല്‍കുമെന്ന് പ്രഖ്യാപിച്ച ഷാനിബ് വരണാധികാരിയുടെ ഓഫീസില്‍ എത്തുകയും ചെയ്തിരുന്നു. എന്നാല്‍ പത്രിക നല്‍കാതെ കാറില്‍ കയറി പോവുകയാണ് ചെയ്തത്.

സമീപത്തെ ഹോട്ടലിലുണ്ടായിരുന്ന പി സരിനുമായി കൂടിക്കാഴ്ച നടത്താനായിരുന്നു ഷാനിബ് പോയത്. ഈ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് മത്സരത്തില്‍ നിന്നും പിന്മാറുന്നതായി പ്രഖ്യാപിച്ചത്. സരിനു വേണ്ടി പ്രചാരണത്തിന് ഇറങ്ങും. എന്നാല്‍ സിപിഎമ്മില്‍ ചേരില്ല. കോണ്‍ഗ്രസിലെ മോശം പ്രവണതകള്‍ക്കെതിരെ പോരാടുമെന്നും ഷാനിബ് വ്യക്തമാക്കി. നേരത്തെ മത്സരത്തില്‍ നിന്ന് പിന്മാറാന്‍ ഷാനിബിനോട് സരിന്‍ അഭ്യര്‍ഥിച്ചിരുന്നു.

വി.ഡി.സതീശന്റെയും ഷാഫി പറമ്പിലിന്റെയും ഏകാധിപത്യ നിലപാടുകള്‍ക്കെതിരെ പ്രതിഷേധിച്ചാണ് ഷാനിബ് പാര്‍ട്ടിവിട്ടത്. പാലക്കാട്‌ വടകര-ആറന്മുള കരാര്‍ കോണ്‍ഗ്രസും ആര്‍എസ്എസും തമ്മിലുണ്ടെന്നും ഈ കരാറിന്റെ രക്തസാക്ഷിയാണ് കെ.മുരളീധരനെന്നുമായിരുന്നു ഷാനിബിന്റെ ആരോപണം. കരാറിന്റെ ഭാഗമായാണ് പാലക്കാട്ട് ഉപതിരഞ്ഞെടുപ്പ് വന്നതെന്നും ഷാനിബ് ആരോപിച്ചിരുന്നു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top