പാലക്കാട്‌ വീണ്ടും പന്നിക്കെണി ദുരന്തം; ഷോക്കേറ്റ് മരിച്ചത് വീട്ടമ്മ

പാലക്കാട്‌: വണ്ടാഴിയില്‍ പന്നിക്കെണിയില്‍പ്പെട്ട് വീട്ടമ്മ മരിച്ചു. കരൂര്‍ പുത്തന്‍പുരയ്ക്കല്‍ ഗ്രേസി (63) ആണ് മരിച്ചത്. വീടിനു 10 മീറ്റര്‍ അകലെയാണ് ഗ്രേസിയുടെ മൃതദേഹം കണ്ടെത്തിയത്. വനാതിര്‍ത്തിയോട് ചേര്‍ന്നുള്ള മേഖല ആയതുകൊണ്ടുതന്നെ പന്നി ശല്യം കൂടുതലുള്ള സ്ഥലമാണിത്.

കൃഷിയിടത്തിന്റെ അതിര്‍ത്തികളില്‍ പന്നിക്കെണി വെക്കുന്നത് പതിവാണെങ്കിലും രാത്രികാലങ്ങളില്‍ അനധികൃതമായി കെണിയില്‍ വൈദ്യുതി കടത്തിവിടുന്ന പ്രവണതയുണ്ട്. ഇത് രണ്ടാം തവണയാണ് ഇത്തരം മരണം സംഭവിക്കുന്നത്. ഒരാഴ്ച മുന്‍പ് സമാന സംഭവത്തില്‍ രണ്ടു യുവാക്കള്‍ പാലക്കാട് പന്നിക്കെണിയില്‍പ്പെട്ട് മരിച്ചിരുന്നു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top