കല്ലടിക്കോട്ടെ യഥാര്‍ത്ഥ വില്ലന്‍ മറ്റൊരു ലോറി; സിമന്റ് ലോറിക്ക് നിയന്ത്രണം നഷ്ടമായത് ഈ ലോറി ഇടിച്ചതിനെ തുടര്‍ന്ന്

പാലക്കാട് കല്ലടിക്കോട് സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളുടെ ജീവനെടുത്ത ലോറി നിയന്ത്രണം വിട്ടത് മറ്റൊരു ലോറി ഇടിച്ചതിനെ തുടര്‍ന്ന്. പാലക്കാടു ഭാഗത്തുനിന്ന് മണ്ണാര്‍ക്കാട് ഭാഗത്തേക്കു വന്ന സിമന്റ് ലോറിയില്‍ മറ്റൊരു ലോറി തട്ടിയിരുന്നു. ഇതോടെയാണ് സിമന്റ് ലോറി സ്കൂള്‍ വിദ്യാര്‍ത്ഥിനികളുടെ ഇടയിലേക്ക് നിയന്ത്രണം വിട്ട് പാഞ്ഞുകയറിയത്. മഹാരാഷ്ട്ര രജിസ്ട്രേഷന്‍ ഉള്ള ഈ ലോറിയും പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. ഡ്രൈവര്‍ വണ്ടൂര്‍ സ്വദേശി പ്രജീഷിനെതിരെ കേസെടുത്തിട്ടുണ്ട്.

കരിമ്പ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥിനികളാണ് അപകടത്തില്‍പ്പെട്ടത്.അഞ്ച് കുട്ടികളില്‍ ഒരു കുട്ടിക്ക് മാത്രമാണ് ഓടിമാറാന്‍ കഴിഞ്ഞത്. ഇന്ന് അപകടമുണ്ടായ പനയമ്പാടത്ത് സ്ഥിരം അപകടമേഖലയാണ്. ഇറക്കവും വളവുള്ള ഇവിടെ മഴ പെയ്താല്‍ അപകടസാധ്യത കൂടുതലാണ്. സിമന്റ് ലോറി ഡ്രൈവര്‍ മഹേന്ദ്ര പ്രസാദിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ക്ലീനര്‍ വര്‍ഗീസ് ചികിത്സയിലാണ്.

അപകടത്തെത്തുടര്‍ന്ന് നാട്ടുകാര്‍ കടുത്ത പ്രതിഷേധത്തിലാണ്. റോഡ്‌ ഉപരോധവും നടത്തിയിരുന്നു. അപകടത്തെ തുടര്‍ന്ന് ഒന്നരമണിക്കൂറോളം ദേശീയപാതയില്‍ ഗതാഗതം തടസ്സപ്പെട്ടു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top