സ്കൂള്‍ കുട്ടികള്‍ക്ക് ഇടയിലേക്ക് ലോറി പാഞ്ഞുകയറി; നാല് വിദ്യാര്‍ത്ഥിനികള്‍ക്ക് ദാരുണാന്ത്യം
December 12, 2024 4:59 PM

പാലക്കാട് കല്ലടിക്കോട് സ്കൂള്‍ കുട്ടികളുടെ ഇടയിലേക്ക് ലോറി പാഞ്ഞുകയറി.നാല് വിദ്യാര്‍ത്ഥിനികള്‍ മരിച്ചു. ഒരു വിദ്യാര്‍ത്ഥിനിക്ക് പരുക്കേറ്റിട്ടുണ്ട്.
മണ്ണാര്‍കാട് ഭാഗത്തേക്ക് വന്ന സിമന്റുമായി പോയ ലോറിയാണ് കരിമ്പയില്‍ വച്ച് മറിഞ്ഞത്. കരിമ്പ ഹയര്‍സെക്കന്‍ഡറി സ്കൂള്‍ വിദ്യാര്‍ത്ഥികളാണ് അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍പ്പെട്ടത് എട്ടാം ക്ലാസ് വിദ്യാര്‍ത്ഥികളാണ്.
മഴയത്ത് നിയന്ത്രണം തെറ്റിയാകാം ലോറി മറിഞ്ഞതെന്നാണ് പ്രാഥമിക നിഗമനം. നാട്ടുകാരും പോലീസും ഫയര്‍ഫോഴ്സും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം നടത്തുന്നുണ്ട്. അപകടമുണ്ടാക്കിയ ലോറി ഉയര്‍ത്തിയിട്ടുണ്ട്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here