ചെമ്മീൻ കഴിച്ച് ഭക്ഷ്യവിഷബാധയേറ്റ് ചികിത്സയിലായിരുന്ന പാലക്കാട് സ്വദേശിനി മരിച്ചു; ചികിത്സാപ്പിഴവെന്ന് ആരോപണം; പോലീസ് അന്വേഷണം ആരംഭിച്ചു

ഇടുക്കി: ഭക്ഷ്യവിഷബാധയേറ്റ പാലക്കാട് സ്വദേശിനി മരിച്ചു. ഒറ്റപ്പാലം അമ്പലപ്പാറ സ്വദേശിനി എൻ.നിഖിത (20) ആണ് മരിച്ചത്. ചെമ്മീൻ കഴിച്ചതിനെ തുടർന്നാണ് ഭക്ഷ്യവിഷബാധ ഏറ്റതെന്നാണ് പ്രാഥമിക നിഗമനം.

ഭക്ഷണം കഴിച്ചതിന് ശേഷം ശാരീരികാസ്വാസ്ഥ്യം ഉണ്ടായതിനെ തുടർന്നാണ് നിഖിതയെ ശനിയാഴ്ച രാത്രിയോടെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആന്തരികാവയവങ്ങൾ തകരാറിലായതായി ഡോക്ടർമാരറിയിച്ചിരുന്നു. ചികിത്സയിലിരിക്കെ ഹൃദയാഘാതം ഉണ്ടായതിനെ തുടർന്ന് ഇന്നലെ രാത്രിയോടെയാണ് മരണം സംഭവിച്ചത്.

എന്നാൽ ചികിത്സാപ്പിഴവാണ് മരണകാരണമെന്ന് ബന്ധുക്കൾ ആരോപിച്ചു. പോസ്റ്റുമോർട്ടം റിപ്പോർട്ട് വന്ന ശേഷമേ മരണകാരണം സ്ഥിരീകരിക്കാൻ സാധിക്കു. സംഭവത്തിൽ തൊടുപുഴ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top