പാതിരാ റെയ്ഡിന് പിന്നില്‍ മന്ത്രി രാജേഷിന്റെ ബുദ്ധി എന്ന് സുധാകരന്‍; പാലക്കാട് ചെയ്തതിന് എല്‍ഡിഎഫ് അനുഭവിക്കും

പാലക്കാട്‌ പോലീസ് നടത്തിയ റെയ്ഡിന്റെ തിരിച്ചടി സിപിഎമ്മും കോണ്‍ഗ്രസും അനുഭവിക്കുമെന്ന് കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന്‍. രാഹുല്‍ മാങ്കൂട്ടത്തില്‍ പാലക്കാട് വലിയ ഭൂരിപക്ഷത്തില്‍ ജയിക്കുമെന്നും സുധാകരന്‍ പറഞ്ഞു.

Also Read: ഗൂഡാലോചന സിപിഎമ്മിന്റെ തലയില്‍ കെട്ടിവയ്ക്കേണ്ട എന്ന് മന്ത്രി രാജേഷ്; ഷാനിമോള്‍ അഭിനയിച്ചത് കോണ്‍ഗ്രസ് തിരക്കഥയിലെ റോള്‍

“മന്ത്രി എം.ബി.രാജേഷ് പോലീസിനു നല്‍കിയ കര്‍ക്കശമായ നിര്‍ദേശമാണ് റെയ്ഡിന് പിന്നില്‍. ‘ഞാന്‍ മന്ത്രിയാണ്. ഞാന്‍ പറയുന്നത് ചെയ്‌താല്‍ മതി.’ എന്ന് പറഞ്ഞാണ് പോലീസിനെ വിരട്ടിയത്. ഈ പണം ഹോട്ടലില്‍ നിന്നും എങ്ങോട്ട് പോകും. വനിതാ നേതാക്കളെ വിറപ്പിച്ച പോലീസുകാര്‍ അവസാനം തലതാഴ്ത്തി എഴുതിക്കൊടുത്ത് പോയില്ലേ.”

Also Read: പാതിരാ റെയ്ഡില്‍ മന്ത്രി രാജേഷിനെ പ്രതി സ്ഥാനത്ത് നിര്‍ത്തി കോണ്‍ഗ്രസ്; പ്രതിരോധിക്കാന്‍ ഭീഷണിയുമായി സിപിഎം

“ഇടതുപക്ഷത്തിന്റെ നേതാവിന്റെ ഹോട്ടലിലാണ് പോലീസ് റെയ്ഡ് നടത്തിയത്. ധീരതയോടെയാണ് കോണ്‍ഗ്രസ് വനിതാ നേതാക്കള്‍ ആ സാഹചര്യം കൈകാര്യം ചെയ്തത്. കള്ളപ്പണം ഉണ്ടാക്കാന്‍ ശ്രമിച്ചവരല്ല കോണ്‍ഗ്രസുകാര്‍. അനധികൃത സമ്പാദ്യം കോണ്‍ഗ്രസുകാര്‍ ഉണ്ടാക്കാറില്ല.”

Also Read: പാലക്കാട് റെയ്ഡ് സിപിഎമ്മിനെ തിരിഞ്ഞു കുത്തുന്നു; പാര്‍ട്ടിയിലെ അഭിപ്രായവ്യത്യാസവും രൂക്ഷം

“ട്രോളി ബാഗ് വിവാദത്തില്‍ കാര്യമില്ല. രാഹുലിന്റെ വസ്ത്രങ്ങള്‍ ആണ് ബാഗില്‍ ഉണ്ടായിരുന്നത്. രാഹുലിന് ശുക്രദശ ആണ് എന്നാണ് ഞാന്‍ രാഹുലിനെ വിളിച്ച് പറഞ്ഞത്.” സുധാകരന്‍ പറഞ്ഞു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top