ഗൂഡാലോചന സിപിഎമ്മിന്റെ തലയില്‍ കെട്ടിവയ്ക്കേണ്ട എന്ന് മന്ത്രി രാജേഷ്; ഷാനിമോള്‍ അഭിനയിച്ചത് കോണ്‍ഗ്രസ് തിരക്കഥയിലെ റോള്‍
പാലക്കാട് കോണ്‍ഗ്രസ് വനിതാ നേതാക്കള്‍ തങ്ങിയ ഹോട്ടലില്‍ പോലീസ് പാതിരാറെയ്ഡ് നടത്തിയതില്‍ പ്രതികരണവുമായി മന്ത്രി എം.ബി.രാജേഷ്. പോലീസ് റെയ്ഡിലെ ഗൂഡാലോചന സിപിഎമ്മിന്റെ തലയില്‍ ആരോപിക്കേണ്ടതില്ല. അത് കോണ്‍ഗ്രസ് നടത്തിയതാകും. – മന്ത്രി പറഞ്ഞു.
“കോണ്‍ഗ്രസിലെ നാലഞ്ചുപേര്‍ക്ക് മാത്രം അറിയാവുന്ന കാര്യമാണ്. അത് പുറത്തുപോയത് എങ്ങനെ എന്ന് അവര്‍ ആലോചിക്കണം. പാലക്കാട് മുരളീധരനെ സ്ഥാനാര്‍ത്ഥി ആക്കണം എന്ന് പറഞ്ഞുള്ള കത്ത് ഞങ്ങള്‍ പുറത്തുവിട്ടത് അല്ലല്ലോ. ഷാനിമോള്‍ ഉസ്മാനോട് ആദരവുള്ള ആളാണ് ഞാന്‍. അവര്‍ എന്തിനാണ് പോലീസിനെ ഭയക്കേണ്ടത്? പോലീസ് മുട്ടിയാല്‍ വാതില്‍ തുറക്കാം. വനിതാ പോലീസ് ആയിട്ട് വന്നിട്ടുപോലും എന്തിനാണ് കയറാന്‍ അനുവദിക്കാതിരുന്നത്.പോലീസ് വരും വാതില്‍ തുറക്കരുത് എന്ന സന്ദേശം ആരോ അവര്‍ക്ക് നല്‍കിയിട്ടുണ്ട്.”
“കോണ്‍ഗ്രസ് തയ്യാറാക്കിയ തിരക്കഥയില്‍ തന്റെ റോള്‍ അഭിനയിക്കുകയാണ് ഷാനിമോള്‍ ചെയ്തത്. വി.ഡി.സതീശന്റെ ഭീഷണിക്ക് മുന്നില്‍ മുട്ടുമടക്കുന്ന ആളല്ല ഞാന്‍. ചെവി നുള്ളിക്കോ, വഴി നടത്തില്ല, കാണിച്ചുതരാം എന്നൊക്കെയുള്ളത് രാഷ്ട്രീയ ഭാഷയോ അതോ ഗുണ്ടാഭാഷയോ? ഇതൊക്കെ ജനം തീരുമാനിക്കട്ടെ. വൈരനിര്യാതന ബുദ്ധിയുള്ള ആളാണ് സതീശന്‍. അദ്ദേഹത്തെ തിരുത്താന്‍ കഴിയുമെന്ന് തോന്നുന്നില്ല.” – എം.ബി.രാജേഷ് പറഞ്ഞു
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here