രാഹുല്‍ പോയത് ട്രോളി ബാഗ് വച്ച കാറിലല്ല; പുതിയ ദൃശ്യങ്ങള്‍ പുറത്തുവിട്ട് സിപിഎം
പാലക്കാട് കെപിഎം ഹോട്ടലിലെ കള്ളപ്പണ ആരോപണത്തിൽ പുതിയ ദൃശ്യങ്ങള്‍ പുറത്ത്. ഹോട്ടലിന് പുറത്തുള്ള ദൃശ്യങ്ങള്‍ ആണ് സിപിഎം പുറത്തുവിട്ടത്. കള്ളപ്പണ ആരോപണത്തെ പ്രതിരോധിക്കാന്‍, ഒപ്പമുണ്ടായിരുന്ന ഫെനി കൊണ്ടുപോയത് തന്റെ വസ്ത്രങ്ങള്‍ അടങ്ങിയ ബാഗ് ആണെന്നാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ അവകാശപ്പെട്ടിരുന്നത്. ഈ വാദം പൊളിക്കുന്ന ദൃശ്യങ്ങള്‍ ആണ് സിപിഎം പുറത്തുവിട്ടത്.
ഡ്രസ് ഉണ്ടെന്ന പറഞ്ഞ നീല ട്രോളി ബാഗുമായി ഫെനി ഹോട്ടലിനു പുറത്ത് ഇറങ്ങുന്നതാണ് ദൃശ്യങ്ങളില്‍ ഉള്ളത്. ഫെനി വെളുത്ത ഇന്നോവ ക്രിസ്റ്റ കാറിൽ ബാഗ് കയറ്റുമ്പോൾ രാഹുൽ ഒപ്പമുണ്ടായിരുന്നു. പിന്നീട് ഫെനി ഹോട്ടലില്‍ പോയി മറ്റൊരു ബാഗുമായി പുറത്തുവരുന്നതും ദൃശ്യങ്ങളിലുണ്ട്. എന്നാല്‍ രാഹുല്‍ മറ്റൊരു കാറിലാണ് കയറുന്നത്.
ബാഗുമായാണ് താന്‍ പോയത് എന്ന രാഹുലിന്റെ വാദങ്ങള്‍ ഖണ്ഡിക്കാനാണ് ഈ ദൃശ്യങ്ങള്‍ പുറത്തുവിട്ടത്. വസ്ത്രങ്ങള്‍ ഉള്ള ബാഗ് എന്തുകൊണ്ട് ഫെനി കൊണ്ടുപോയില്ല എന്ന ചോദ്യമാണ് സിപിഎം ചോദിക്കുന്നത്. ഈ ബാഗില്‍ ഉള്ളത് കള്ളപ്പണം ആയിരുന്നു എന്നാണ് സിപിഎം ആരോപിക്കുന്നത്. ആ വാദത്തിനു ബലം നല്കാന് വേണ്ടിയാണ് ഈ ദൃശ്യങ്ങള്‍ പുറത്തുവിട്ടത്.
താൻ എവിടെ യാത്ര ചെയ്താലും നീല ട്രോളി ബാഗ് തന്റെ ഒപ്പമുണ്ടാകും. അതിൽ വസ്ത്രമാണ് എന്നാണു രാഹുൽ നേരത്തെ പറഞ്ഞിരുന്നത്. പുതിയ ദൃശ്യത്തിനുള്ള മറുപടി രാഹുല്‍ മാങ്കൂട്ടത്തില്‍ ആണ് നല്‍കേണ്ടത്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here