പരാതിക്കാരിയോട് മോശമായി പെരുമാറി; ഔദ്യോഗിക വാഹനത്തില്‍ കയറ്റി കൊണ്ടുപോയി; ഡിവൈ.എസ്.പിക്ക് സസ്‌പെന്‍ഷന്‍

പാലക്കാട് സ്‌പെഷ്യല്‍ ബ്രാഞ്ച് ഡിവൈ.എസ്.പി. എംവി മണികണ്ഠനെതിരെയാണ് അച്ചടക്ക നടപടിയുണ്ടായിരിക്കുന്നത്. വനിതാ ഉദ്യോഗസ്ഥരോട് അടക്കം മോശമായി പെരുമാറി എന്നതടക്കം നിരവധി ആരോപണങ്ങള്‍ ഉയര്‍ന്നിട്ടുളള ഉദ്യോഗസ്ഥനാണ് മണികഠണ്ഠന്‍. ഇതിന്റെ പേരില്‍ അച്ചടക്ക നടപടികളും നേരിട്ടിട്ടുണ്ട്. ജില്ലാ പോലീസ് ആസ്ഥാനത്ത് പരാതിയുമായി എത്തിയ ഇരുപത്തിയാറുകാരിയോടാണ് ഡിവൈ.എസ്.പി അവസാനമായി മോശമായി പെരുമാറിയത്.

എസ്.പിയുടെ നിര്‍ദ്ദേശമൊന്നും ഇല്ലാതെ ഡിവൈ.എസ്.പി. മണികണ്ഠന്‍ കേസ് ഏറ്റെടുക്കുകയായിരുന്നു. പരാതിക്കാരിയെ ഓഫീസില്‍ വിളിച്ചുവരുത്തി പരാതികേട്ടു. ഇതിനിടെയാണ് യുവതിയോട് അനാവശ്യം പറഞ്ഞത്. പിന്നാലെ യുവതിയെ ഔദ്യോഗികവാഹനത്തില്‍ കയറ്റി ബസ്സ്റ്റാന്‍ഡില്‍ കൊണ്ടുവിടുകയുംചെയ്തു. ജില്ലാ പോലീസ് ആസ്ഥാനത്തെ ജീവനക്കാര്‍ ഇക്കാര്യം കണ്ടിരുന്നു. പരാതി ഉയര്‍ന്നതോടെയാണ് അച്ചടക്ക നടപടിയെടുത്തത്.

മണികണ്ഠന്റെ മോശം പെരുമാറ്റങ്ങളെല്ലാം സസ്‌പെന്‍ഷന്‍ ഉത്തരവില്‍ പറഞ്ഞിട്ടുണ്ട്. വനിതാ ജീവനക്കാരുടെ ജോലിസ്ഥലത്തെത്തി മോശമായി പെരുമാറിയെന്ന് പരാതിയുണ്ടായിരുന്നു. കൂടാതെ 2016-ല്‍ പീഡനക്കേസിലെ ഇരയോട് അപമര്യാദയായി പെരുമാറിയതിന് സസ്‌പെന്‍ഷനിലായ ഉദ്യോഗസ്ഥനാണ് മണികണ്ഠന്‍. മലപ്പുറത്ത് എസ്.ഐയായിരിക്കെ വനിതാ പോലീസ് ഉദ്യോഗസ്ഥയോട് മോശമായി പെരുമാറിയതായും പരാതി ഉയര്‍ന്നിരുന്നു. ഉദ്യോഗസ്ഥന്റെ മോശമായ പെരുമാറ്റം സേനയുടെ അന്തസ്സുതകര്‍ക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടിയാണ് സംസ്ഥാന പോലീസ് മേധാവി നടപടിക്ക് നിര്‍ദ്ദേശിച്ചത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top