സ്കൂളിലെ ക്രിസ്മസ് ആഘോഷം തടഞ്ഞു; വിഎച്ച്പി നേതാക്കള്‍ അറസ്റ്റില്‍

പാലക്കാട് സ്കൂളിലെ ക്രിസ്മസ് ആഘോഷം തടയാൻ ശ്രമിച്ച വിശ്വഹിന്ദു പരിഷത്ത് നേതാക്കൾ അറസ്റ്റിൽ. പാലക്കാട് നല്ലേപ്പിള്ളി ഗവ. യുപി സ്കൂളിലാണ് സംഭവം. ക്രിസ്തുമസ് ആഘോഷത്തിന്‍റെ ഭാഗമായി കരോള്‍ നടത്തുമ്പോഴാണ് പ്രവർത്തകർ എത്തി തടഞ്ഞത്. പ്രധാനധ്യാപികയെയും അധ്യാപകരെയും അസഭ്യം പറഞ്ഞു. വിഎച്ച്പി നേതാക്കളായ കെ. അനിൽകുമാർ, സുശാസനൻ, വേലായുധൻ എന്നിവരാണ് അറസ്റ്റിലായത്. ഇവരെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Also Read: മധ്യപ്രദേശ് സ്കൂളുകളിലെ ക്രിസ്മസ് ആഘോഷങ്ങൾ വിലക്കി; ‘കാസയും ക്രിസംഘി’കളും കാണുന്നില്ലേ

കുട്ടികള്‍ സ്കൂളില്‍ സാന്താക്ലോസ് വേഷം ധരിച്ച് ക്രിസ്മസ് കേക്ക് മുറിച്ച് ആഘോഷം നടത്തുമ്പോഴാണ് വിഎച്ച്പിക്കാര്‍ സ്ഥലത്ത് എത്തിയത്. തുടര്‍ന്ന് ഇവര്‍ ആഘോഷം തടയാന്‍ ശ്രമിക്കുകയായിരുന്നു. പോലീസില്‍ പരാതി ലഭിച്ചതോടെയാണ് ചിറ്റൂര്‍ പോലീസ് കേസ് എടുത്തത്. കൃത്യനിർവഹണം തടസ്സപ്പെടുത്തൽ, മതസ്പർദ്ധ വളർത്തുക, അതിക്രമിച്ചു കയറൽ, ഭീഷണിപ്പെടുത്തൽ എന്നീ വകുപ്പുകള്‍ ചുമത്തിയാണ് കേസ്.

Also Read: ബിജെപി ഭരിക്കുന്ന ഛത്തീസ്ഗഡില്‍ ക്രിസ്മസ് ആഘോഷങ്ങള്‍ക്ക് വിലക്ക്; ക്രിസ്ത്യാനികള്‍ ‘ഘര്‍വാപ്പസി’ നടത്തണമെന്ന് സംഘപരിവാര്‍ ഭീഷണി

ഡിവൈഎഫ്ഐയുടെ നേതൃത്വത്തില്‍ പ്രദേശത്ത് ക്രിസ്മസ് ആഘോഷം നടത്താന്‍ ഒരുക്കം തുടങ്ങിയിട്ടുണ്ട്. മറ്റ് രാഷ്ട്രീയ പ്രസ്ഥാനങ്ങളെക്കൂടി പങ്കാളികളാക്കി പരിപാടി നടത്താനാണ് ഡിവൈഎഫ്ഐ ഒരുങ്ങുന്നത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top