രാഹുല്‍ മാങ്കൂട്ടത്തില്‍ മാപ്പ് പറയണമെന്ന് സിപിഎം; ഹസ്തദാന വിവാദം എല്‍ഡിഎഫ് പ്രചാരണ ആയുധമാക്കുന്നു

വിവാഹവേദിയിലെ സന്ദര്‍ശനത്തിനിടയില്‍ പാലക്കാട് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പി.സരിന്‍ കൈ നീട്ടിയപ്പോള്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി രാഹുല്‍ മാങ്കൂട്ടത്തിലും ഷാഫി പറമ്പില്‍ എംപിയും അവഗണിച്ചത് എല്‍ഡിഎഫ് പ്രചാരണയുധമാക്കുന്നു. രാഹുല്‍ മാങ്കൂട്ടത്തില്‍ മാപ്പ് പറയേണ്ട പ്രശ്നമാണിതെന്ന് ചൂണ്ടിക്കാട്ടിയാണ് എല്‍ഡിഎഫ് പ്രചാരണം. കൈകൊടുക്കല്‍ ക്യാമ്പയിന്‍ തന്നെ ഞങ്ങള്‍ പാലക്കാട് ആരംഭിക്കും. സിപിഎം നേതാവ് എ.കെ.ബാലന്‍ പറഞ്ഞു.

എന്നാല്‍ രാഹുലും ഷാഫിയും നല്‍കിയ മറുപടി ഉചിതമെന്ന അഭിപ്രായത്തിലാണ് യുഡിഎഫ്. ‘കൈ’വിട്ട് പോയവര്‍ക്ക് കൈ കൊടുക്കാന്‍ മനസില്ലെന്നാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ പ്രതികരിച്ചത്. കാപട്യമില്ലാത്ത നിഷ്ക്കളങ്കരായ കുട്ടികളാണ് അവര്‍. പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ പറഞ്ഞു. ഇതില്‍ വലിയ കാര്യമില്ല. സതീശന്‍ പറയുന്നു. എന്നാല്‍ സതീശന്റെ ഈ വാക്കുകള്‍ ബിജെപി സ്ഥാനാര്‍ത്ഥി സി.കൃഷ്ണകുമാര്‍ തള്ളിക്കളയുന്നു. “ഷാഫിയുടെയും രാഹുല്‍ മാങ്കൂട്ടത്തിലിന്റെയും യഥാര്‍ത്ഥമുഖമാണ് പുറത്തുവന്നത്.” – കൃഷ്ണകുമാര്‍ പറഞ്ഞു.

Also Read: ‘തും മേരാ ദുശ്മൻ…’ വിവാഹവേദിയിലും രാഷ്ട്രീയ ശത്രുത

ബിജെപി നേതാവ് വി.നടേശന്റ മകളുടെ വിവാഹ വേദിയിലാണ് വിവാദ സംഭവങ്ങള്‍ നടന്നത്. സരിനും ഷാഫിയും രാഹുല്‍ മാങ്കൂട്ടത്തിലും ഒരുമിച്ചാണ് എത്തിയത്. എന്നാല്‍ കോണ്‍ഗ്രസ് നേതാവ് എ.വി.ഗോപിനാഥിനോട് സംസാരിച്ച സരിനും ഷാഫിയും സരിനെ അവഗണിച്ചു. സരിന്‍ പിന്നാലെ പോയിട്ടും സൗഹൃദത്തിന് ഇരുവരും തയ്യാറായില്ല. ഇതാണ് പിന്നീട് രാഷ്ട്രീയ വിവാദമായത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top