സ്ഥാനാര്‍ത്ഥികള്‍ കൈ കൊടുക്കുന്നതില്‍ തെറ്റില്ലെന്ന് തരൂര്‍; പ്രചാരണ വാഹനം നിര്‍ത്തിയാണ് രാജഗോപാലിന് കൈകൊടുത്തത്
സ്ഥാനാര്‍ത്ഥികള്‍ കൈകൊടുക്കുന്നതില്‍ പ്രതികരണവുമായി കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ എംപി. തിരഞ്ഞെടുപ്പ് പ്രചരണം നടത്തുന്നതിനിടെ സ്ഥാനാര്‍ത്ഥികള്‍ ഹസ്തദാനം നടത്തുന്നതില്‍ തെറ്റില്ലെന്ന് തരൂര്‍ വ്യക്തമാക്കി. ഒ.രാജഗോപാല്‍ എതിരാളിയായി മത്സരിച്ച സമയത്ത് താന്‍ രാജഗോപാലിന് കൈ കൊടുത്തിരുന്നുവെന്നും തരൂര്‍ പാലക്കാട് പറഞ്ഞു.
പാലക്കാട് ഇടത് സ്ഥാനാര്‍ത്ഥിയായ സരിന് കൈകൊടുക്കാത്ത ഷാഫിയുടെയും രാഹുല്‍ മാങ്കൂട്ടത്തിലിന്റെയും നടപടിയെ കോണ്‍ഗ്രസ് ന്യായീകരിച്ച സമയത്ത് തന്നെയാണ് തരൂര്‍ ഇതിനെതിരെ രംഗത്തുവന്നത്.
Also Read: ‘തും മേരാ ദുശ്മൻ…’ വിവാഹവേദിയിലും രാഷ്ട്രീയ ശത്രുത
“ഓരോ സ്ഥലത്തെയും രാഷ്ട്രീയ സാഹചര്യമനുസരിച്ചാണ് തീരുമാനം ഉണ്ടാകുന്നത്. പ്രചാരണ വാഹനം പാതിവഴിയില്‍ നിര്‍ത്തിയാണ് ഞാനും രാജഗോപാലും ഹസ്തദാനം ചെയ്തത്. അവര്‍ പറയുന്നത് ഞാന്‍ അംഗീകരിക്കുന്നു എന്നല്ല കൈകൊടുക്കുന്നതിന്റെ അര്‍ത്ഥം. പാലക്കാട് പാര്‍ട്ടി നേതാക്കള്‍ക്ക് വിഷമമുണ്ടാക്കിയ സംഭവങ്ങളാണ് നടന്നത്. അതില്‍ അമര്‍ഷം വന്നാല്‍ നമുക്ക് മനസിലാക്കാന്‍ സാധിക്കുന്നതാണ്.” – തരൂര്‍ പറഞ്ഞു.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here