‘സ്‌കൂളിന് പുറത്തിറങ്ങിയാല്‍ കൊന്നുകളയും’; പ്രധാന അധ്യാപകന് ഓഫീസില്‍ കയറി വിദ്യാര്‍ത്ഥിയുടെ ഭീഷണി
സ്‌കൂളില്‍് കൊണ്ടു വന്ന മൊബൈല്‍ പിടിച്ചുവച്ചതിന് പ്രധാന അധ്യാപകന് വധഭീഷണി. ഓഫീസില്‍ കയറിയാണ് സ്‌കൂളിന് പുറത്തിറങ്ങിയാല്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയത. പാലക്കാട് ആനക്കര ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലാണ് വിദ്യാര്‍ത്ഥിയുടെ ഈ ഗുരുദക്ഷിണ. പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയാണ് പ്രധാന അധ്യാപകനുനേരെ കൊലവിളി നടത്തിയത്.
സ്‌കൂളില്‍ മൊബൈല്‍ ഫോണ്‍ കൊണ്ടുവരുന്നത് നിരോധിച്ചിരുന്നു. എന്നാല്‍ അത് ലംഘിച്ച് സ്‌കൂളില്‍ മൊബൈല്‍ ഫോണ്‍ കൊണ്ടുവന്നതിനെ തുടര്‍ന്ന് അധ്യാപകര്‍ ഫോണ്‍ പിടിച്ചു. ഇതോടെ വിദ്യാര്‍ത്ഥി പ്രതിഷേധിച്ച് ബഹളമുണ്ടാക്കി. ഇതോടെയാണ് പ്രധാന അധ്യാപകന്‍ വിദ്യാര്‍ത്ഥിയെ ഓഫീസിലേക്ക് വിളിപ്പിച്ചത്. എന്നാല്‍ ഇവിടെ എത്തിയതോടെയാണ് വിദ്യാര്‍ത്ഥി കൊലവിളി നടത്തിയത്.
മോശം ഭാഷയില്‍ സംസാരിച്ച ശേഷമാണ് സ്‌കൂളിന് പുറത്തേക്കിറങ്ങിയാല്‍ തീര്‍ത്തു കളയുമെന്ന് ഭീഷണിപ്പെടുത്തിയത്. വെള്ളിയാഴ്ചയാണ് സംഭവം നടന്നത്. ഇതുസംബന്ധിച്ച് പോലീസില്‍ പരാതി എത്തിയിട്ടില്ല. എന്നാല്‍ ഭീഷണിയുടെ ദൃശ്യങ്ങള്‍ വ്യാപകമായി പ്രചരിക്കുകയാണ്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here