പിരിയാന്‍ വയ്യാത്ത അടുപ്പം; യുവാവും യുവതിയും ഒരേ സാരിയുടെ രണ്ടറ്റത്ത് തൂങ്ങി മരിച്ച നിലയില്‍
ആലത്തൂര്‍ വെങ്ങന്നൂരില്‍ യുവാവും യുവതിയും മരിച്ച നിലയില്‍. ഉപന്യയും (18) സുകിനുമാണ് (23) തൂങ്ങിമരിച്ചത്. ഉപന്യയുടെ വീട്ടിലാണ് ഇരുവരെയും മരിച്ച നിലയില്‍ കണ്ടത്. രണ്ടുപേരും അടുത്തടുത്ത വീട്ടില്‍ താമസിക്കുന്നവരാണ്.
ഇന്നലെ രാത്രി നടന്ന അയ്യപ്പന്‍ വിളക്ക് പരിപാടിക്ക് രണ്ടുപേരും ഉണ്ടായിരുന്നു. രാത്രി 11.30 ഓടെ രണ്ടുപേരും ഉപന്യയുടെ വീട്ടിലേക്ക് പോയി. ഒരേ സാരിയുടെ രണ്ടറ്റത്ത് തൂങ്ങി മരിച്ച നിലയിലാണ് പിന്നീട് വീട്ടുകാര്‍ കണ്ടത്. സഹോദരന്‍ വീട്ടിലെത്തിയപ്പോഴാണ് സംഭവം അറിഞ്ഞത്. നാട്ടുകാരുടെ സഹായം തേടി ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
മൃതദേഹങ്ങള്‍ പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം കുടുംബാംഗങ്ങള്‍ക്ക് വിട്ടുനല്‍കി. പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here