വീട്ടിലുള്ള മദ്യമെടുത്ത് കുടിച്ചു; മൂന്ന് വിദ്യാര്‍ത്ഥികള്‍ ‘ഫുള്‍ ഫിറ്റ്’; ആശുപത്രിയില്‍ എത്തിച്ചത് പോലീസ് ഇടപെട്ട്

പാലക്കാട് വണ്ടാഴിയില്‍ മദ്യം എടുത്ത് കുടിച്ച മൂന്ന് വിദ്യാര്‍ത്ഥികളെ പോലീസ് ഇടപെട്ട് ആശുപത്രിയിലാക്കി. റോഡരികില്‍ അവശനിലയിലാണ് കുട്ടികളെ കണ്ടത്. ഒപ്പമുണ്ടായിരുന്ന വിദ്യാര്‍ത്ഥികള്‍ മുഖത്ത് വെള്ളംതളിച്ച് ഉണര്‍ത്താന്‍ ശ്രമിക്കുന്നത് കണ്ടതോടെയാണ് നാട്ടുകാര്‍ ഇടപെട്ടത്.

നാട്ടുകാര്‍ മംഗലം ഡാം പോലീസില്‍ വിവരം അറിയിച്ചു. പോലീസ് എത്തിയാണ് വിദ്യാര്‍ത്ഥികളെ ആശുപത്രിയില്‍ എത്തിച്ചത്. ആശുപത്രിയില്‍ എത്തിച്ചപ്പോഴാണ് വിദ്യാര്‍ത്ഥികള്‍ക്ക് ബോധം തെളിഞ്ഞത്. ആരുടെയും നില അപകടകരമല്ലെന്ന് പൊലീസ് അറിയിച്ചു.

വീട്ടില്‍ സൂക്ഷിച്ചിരുന്ന മദ്യം മോഷ്ടിച്ചാണ് ഏഴ് വിദ്യാര്‍ത്ഥികള്‍ കഴിച്ചത്. എല്ലാവരും ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥികളാണ്. പൊലീസും ആലത്തൂര്‍ എക്‌സൈസ് അധികൃതരും കുട്ടികളുടെ രക്ഷിതാക്കളെ സ്‌കൂളിലേക്ക് വിളിച്ചു വരുത്തി. ബോധവത്കരണവും താക്കീതും നല്‍കി വിട്ടയച്ചു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top