യുവതി പൊള്ളലേറ്റ് മരിച്ചു; ഒപ്പം പൊള്ളലേറ്റ രണ്ട് പെണ്‍കുട്ടികള്‍ ചികിത്സയില്‍; പട്ടാമ്പിയെ നടുക്കി കൂട്ട ആത്മഹത്യാ ശ്രമം

പാലക്കാട്: പട്ടാമ്പി വല്ലപ്പുഴയില്‍ യുവതി പൊള്ളലേറ്റ് മരിച്ചു. ചെറുകോട് പ്രദീപിന്റെ ഭാര്യ ബീന (35) ആണ് മരിച്ചത്. ഒപ്പം പൊള്ളലേറ്റ രണ്ട് പെണ്‍മക്കള്‍ ചികിത്സയിലാണ്. മക്കളായ നിഖ (12), നിവേദ (ആറ്) എന്നിവരെയാണ് പൊള്ളലേറ്റ നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ഭര്‍ത്താവ് പ്രദീപിന്റെ വീട്ടില്‍വെച്ച് ഇന്ന് പുലര്‍ച്ചെയാണ് സംഭവം നടന്നത്. പ്രദീപിന്റെ മാതാപിതാക്കളാണ് ആ സമയത്ത് വീട്ടിലുണ്ടായിരുന്നത്. മുറിയുടെ വാതില്‍ അകത്തുനിന്നും പൂട്ടിയിരുന്നു. നിലവിളി കേട്ട് വീട്ടുകാര്‍ ചെന്നപ്പോഴാണ് സംഭവമറിയുന്നത്.
അയല്‍വീട്ടുകാര്‍ എത്തി വാതില്‍ പൊളിച്ചാണ് അകത്തു കടന്നത്. ഉടന്‍തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ബീന മരിച്ചു. മക്കളെയും ആശുപത്രിയിലേക്ക് മാറ്റി. സംഭവ സമയം പ്രദീപ് വടകരയിലെ ജോലിസ്ഥലത്തായിരുന്നു. പട്ടാമ്പി പോലീസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു. മരണകാരണം സംബന്ധിച്ച് അന്വേഷണം നടത്തുന്നെന്ന് പോലീസ് അറിയിച്ചു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here