ആയുർവേദ​ ഡോക്ടറും യുട്യൂബറുമായ യുവതി ഭർതൃഗൃഹത്തിൽ മരിച്ച നിലയിൽ

പാലക്കാട് പെരിങ്ങോട് സ്വകാര്യ ആശൂപത്രിയിൽ ഡോക്ടറായ ഋതിക മണിശങ്കറിനെ ഭർതൃഗൃഹത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. മേഴത്തൂർ മേലേപ്പുറത്ത് വിനോദ് മേനോന്റെ ഭാര്യയാണ്. ഋതുപർണം എന്ന പേരിൽ യുട്യൂബ് ചാനലിൽ വീഡിയോകൾ ചെയ്തിരുന്നു.

വീട്ടിലെ ശുചിമുറിയിൽ തോർത്തുമുണ്ടിൽ തൂങ്ങിയ നിലയിലാണ് മൃത​ദേഹം കണ്ടെത്തിയത്. തൃശൂർ മെഡിക്കൽ കോളജിൽ പോസ്റ്റുമോർട്ടം നടത്തി മൃത​ദേഹം ബന്ധുക്കൾക്കു കൈമാറി. മക്കൾ: മിത്രൻ, ബാല. തൃത്താല പൊലീസ് അസ്വഭാവിക മരണത്തിനു കേസെടുത്ത് അന്വേഷണം തുടങ്ങി.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top