ഇസ്രയേൽ ഫോസ്ഫറസ് ബോംബ് പ്രയോഗിച്ചതായി പലസ്തീൻ; കിബ്യൂട്ടുകളിൽ ഹമാസ് കൂട്ടക്കുരുതി നടത്തിയതായും റിപ്പോർട്ടുകൾ

ടെൽ അവീവ്: ഗാസയിൽ ഇസ്രയേൽ യുൻ നിരോധിച്ച വൈറ്റ് ഫോസ്ഫറസ് ബോംബുകൾ ഉപയോഗിച്ചതായി പലസ്തീൻ. അല്‍ കരാമയില്‍ ഫോസ്ഫറസ് ബോംബ് പ്രയോഗിച്ചെന്നാണ് പലസ്തീന്‍ വിദേശകാര്യ മന്ത്രാലയത്തിൻ്റെ ആരോപണം. ഇൻസ്റ്റൻ്റ് മെസേജിംഗ് പ്ലാറ്റ്ഫോമായ എക്സ് ( ട്വിറ്റർ) വഴിയാണ് പലസ്തീൻ ഇക്കാര്യം വ്യക്തമാക്കിയത്.

അല്‍ കരമായില്‍ ഇസ്രയേല്‍ നടത്തിയ ശക്തമായ ആക്രമണത്തില്‍ വ്യാപക നാശനഷ്ടമുണ്ടായി. നിരവധി ബഹുനില കെട്ടിടങ്ങള്‍ തകര്‍ന്നു. നിരവധിപേര്‍ കെട്ടിടാവശിഷ്ടങ്ങളില്‍ കുടുങ്ങിക്കിടക്കുന്നതായിട്ടാണ് റിപ്പോർട്ടുകൾ. ആക്രമണത്തിൽ യുഎന്‍ ഓഫീസിന്റെ ഒരുഭാഗം തകര്‍ന്നു.

അഞ്ചാം ദിവസവും പശ്ചിമേഷ്യയിൽ യുദ്ധം കടുക്കുകയാണ്. ഇസ്രയേൽ – ഹമാസ് യുദ്ധത്തിൽ മരണസംഖ്യ 3500 കഴിഞ്ഞു. 1500 ഹമാസ് അംഗങ്ങളുടെ മൃതദേഹം കണ്ടെത്തിയതായി ഇസ്രയേൽ അവകാശപ്പെട്ടു. 1200 ഇസ്രായേലികള്‍ക്ക് ഹമാസ് ആക്രമണത്തില്‍ ജീവന്‍ നഷ്ടമായി. 900 പലസ്തീനികളും കൊല്ലപ്പെട്ടതായിട്ടാണ് റിപ്പോർട്ടുകൾ.

അതേ സമയം; തെക്കന്‍ ഇസ്രയേലില്‍ ഹമാസ് ആക്രമണം നടത്തിയതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ഇവിടെ കിബ്യൂട്ടുകളില്‍ കൂട്ടക്കുരുതി നടന്നതായാണ് റിപ്പോര്‍ട്ട്. ആക്രമണത്തില്‍ 40 കുഞ്ഞുങ്ങളും നിരവധി സ്ത്രീകളും വയോധികരും കൊല്ലപ്പെട്ടതായും പ്രാദേശിക മാധ്യമങ്ങളെ ഉദ്ധരിച്ച് അന്തർദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top