ലീഗ്-കോൺഗ്രസ് ഐക്യ പ്രഖ്യാപനമായി പലസ്തീൻ ഐക്യദാർഢ്യറാലി; വിവാദങ്ങളെപ്പറ്റി വിശദീകരിച്ച് തരൂർ

കോഴിക്കോട്: കോൺഗ്രസ്-ലീഗ് ഐക്യ പ്രഖ്യാപനമായി കോൺഗ്രസിൻ്റെ പലസ്തീൻ ഐക്യദാർഢ്യ റാലി. കോൺഗ്രസ് ബന്ധം ശക്തമായി മുന്നോട്ട് കൊണ്ടുപോകുമെന്നും മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു. അധികാരത്തിനേക്കാൾ നിലപാടിനാണ് ലീഗ് വില കൽപിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എന്നും ലീഗ് യുഡിഎഫിനൊപ്പമാണെന്ന് പി.കെ.കുഞ്ഞാലിക്കുട്ടിയും വ്യക്തമാക്കി. സമസ്ത അടക്കമുള്ള സമുദായ സംഘടനകളുടെ നേതാക്കളും റാലിയിൽ പങ്കെടുത്തു.

മുസ്ലിം ലീഗ് സംഘടിപ്പിച്ച പലസ്തീൻ മഹാറാലിയിൽ താൻ പറഞ്ഞത് വളച്ചൊടിച്ചെന്ന് ശശി തരൂർ പറഞ്ഞു. കോൺഗ്രസും താനും എന്നും പലസ്തീനൊപ്പമാണ്. ചിലർ തൻ്റെ വാക്കുകൾ ഉപയോഗിച്ച് തെറ്റിദ്ധാരണ പരത്തിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കോഴിക്കോട് കടപ്പുറത്ത് നടന്ന മഹാറാലി എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ ഉദ്ഘാടനം ചെയ്തു. കോൺഗ്രസ്‌ എന്ന പാർട്ടിക്ക് ഒരു നയമേ ഉള്ളൂവെന്നും പാർട്ടി പലസ്തീനൊപ്പമാണെന്നും ഉദ്ഘാടന പ്രസംഗത്തിൽ കെ.സി. വേണുഗോപാൽ പറഞ്ഞു.

വൻ ജനപങ്കാളിത്തമാണ് കോൺഗ്രസ് സംഘടിപ്പിച്ച പലസ്തീൻ അനുകൂല റാലിക്ക് ലഭിച്ചത്. മുഖ്യമന്ത്രിയുടേയും മന്ത്രിമാരുടേയും മണ്ഡല പര്യടനമായ നവകേരള സദസിന് നേരത്തേ കോഴിക്കോട് ബീച്ചിൽ വേദി നിശ്ചയിചതിനാൽ കോൺഗ്രസ് റാലിക്ക് അനുമതി നൽകിയിരുന്നില്ല. ഇത് വിവാദമായതോടെ നവകേരള സദസിന്റെ വേദിയ്ക്ക് സമീപം തന്നെ റാലി സംഘടിപ്പിക്കാൻ അനുമതി നൽകുകയായിരുന്നു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top