ചമ്പക്കുളം വള്ളംകളിയുടെ ലഹരിയില്‍ ആലപ്പുഴ; ഇന്ന് തുഴ എറിയുക ആറ് ചുണ്ടന്‍ വള്ളങ്ങള്‍

ആലപ്പുഴ ചമ്പക്കുളം മൂലം വള്ളംകളിയുടെ ലഹരിയില്‍. ഇന്ന് ഉച്ചയ്ക്കാണ് വള്ളംകളിയ്ക്കായി വള്ളങ്ങള്‍ തുഴ എറിയുന്നത്. കേരളത്തിലെ വള്ളംകളി മത്സരങ്ങളുടെ സീസൺ ആരംഭിക്കുന്നത് ചമ്പക്കുളത്ത് തുഴയെറിഞ്ഞാണ്. ആറു ചുണ്ടന്‍ വള്ളങ്ങള്‍ അടക്കം എട്ട് വള്ളങ്ങള്‍ ആണ് ഇന്ന് മാറ്റുരയ്ക്കുന്നത്.

ചുണ്ടന്‍ വള്ളങ്ങള്‍ മത്സരത്തിന് ഒരുങ്ങിക്കഴിഞ്ഞു. സജ്ജീകരണങ്ങളും പൂര്‍ത്തിയായി കഴിഞ്ഞു. അഞ്ച് മണിയോടെ ഫൈനല്‍ റൗണ്ടിലേക്ക് ജേതാക്കളായ വള്ളങ്ങള്‍ കടക്കും. രാജപ്രമുഖൻ ട്രോഫിയാണ് വിജയികള്‍ക്ക് നല്‍കുന്നത്.

പത്തനംതിട്ട ആറന്മുള ഉതൃട്ടാതി വള്ളംകളി കഴിഞ്ഞാൽ കേരളത്തിലെ ഏറ്റവും പുരാതനമായ വള്ളംകളിയാണ് ആലപ്പുഴ കുട്ടനാട്ടിലെ ചമ്പക്കുളം വള്ളംകളി. മത്സരത്തിന് മുന്നോടിയായി കഠിനപരിശീലനം പൂർത്തിയാക്കിയാണ് വള്ളങ്ങൾ മത്സരത്തിനിറങ്ങുന്നത്.

രാവിലെ 11.30ന് മഠത്തിൽ ക്ഷേത്രത്തിലും മാപ്പിളശേരി തറവാട്ടിലും തിരുവിതാംകൂർ ദേവസ്വം ബോർഡ് അധികാരികൾ ആചാര അനുഷ്‌ഠാനങ്ങൾ നടത്തും. തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്‌.പ്രശാന്ത് ഫ്ലാഗ് ഓഫ് ചെയ്യും. മൂന്ന് മണിക്ക് മത്സരങ്ങൾ തുടങ്ങും. സമാപന സമ്മേളനം ഉദ്ഘാടനവും സമ്മാനവിതരണവും കൊടിക്കുന്നിൽ സുരേഷ് എംപി നിർവഹിക്കും.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top