വാതില്‍ കത്തിച്ച് കവര്‍ച്ച; 12000 രൂപ കവര്‍ന്നത് പാമ്പാടി സെന്റ് ജോണ്‍സ് പള്ളിയില്‍ നിന്നും
December 1, 2024 7:46 PM

കോട്ടയം പാമ്പാടി സെന്റ് ജോണ്‍സ് പള്ളിയുടെ വാതില്‍ കത്തിച്ച് കവര്‍ച്ച. പള്ളിയുടെ വാതിലിന്റെ ഒരു ഭാഗം കത്തിച്ച ശേഷം ഈ ദ്വാരത്തില്‍ കൂടിയാണ് മോഷ്ടാവ് അകത്ത് കടന്നത്. പ്രധാന ഭണ്ഡാരത്തിന്റെ താഴ് തകര്‍ത്ത ശേഷമാണ് കവര്‍ച്ച നടത്തിയത്.
മൂന്നു മാസമായി ഭണ്ഡാരത്തില്‍ നിന്നും പണം ശേഖരിച്ചിട്ടില്ല. ഏകദേശം 12000 രൂപയോളം കവര്‍ന്നു എന്നാണ് നിഗമനം.
സമയമെടുത്താണ് കവര്‍ച്ച നടത്തിയത്. വാതില്‍ കത്തുന്നത് വരെ കാത്തുനിന്ന് ദ്വാരമുണ്ടാക്കിയ ശേഷമാണ് അകത്ത് കടന്നത്. എല്ലാം സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്. പോലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് തന്നെയാണ് അന്വേഷണം മുന്നോട്ട് നീങ്ങുന്നത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here