നവജാത ശിശുവിന്‍റെ മരണത്തില്‍ യുവതിയുടെ ആണ്‍ സുഹൃത്തിനെതിരെ കേസ്; നടപടി വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന പരാതിയില്‍; യുവതി നേരത്തെ തന്നെ അറസ്റ്റില്‍
കൊച്ചി: പനമ്പള്ളി നഗറിൽ നവജാത ശിശുവിനെ ഫ്ലാറ്റില്‍ നിന്നും എറിഞ്ഞു കൊന്ന സംഭവത്തില്‍ യുവതിയുടെ ആണ്‍ സുഹൃത്തിനെതിരെ പോലീസ് കേസെടുത്തു. വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന പരാതിയിലാണ് കേസ്. യുവതിയെ പോലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.
കഴിഞ്ഞ 3നാണ് നാടിനെ നടുക്കിയ സംഭവം. പ്രസവിച്ച ഉടന്‍ കുഞ്ഞിനെ യുവതി ഫ്ലാറ്റില്‍ നിന്നും വലിച്ചെറിയുകയായിരുന്നു. ഫ്ലാറ്റിന് മറുവശത്തുള്ള സെക്യൂരിറ്റി ജീവനക്കാരനാണ് ആദ്യം മൃതദേഹം കണ്ടത്. പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞ് സാധനം വീഴുന്നത് കണ്ടാണ് സെക്യൂരിറ്റി ജീവനക്കാരൻ ഓടിച്ചെന്ന് നോക്കിയത്. കുഞ്ഞാണ് എന്ന് മനസിലാക്കിയതോടെ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു.
ഫ്ലാറ്റില്‍ നടത്തിയ പരിശോധനയിലാണ് യുവതിയെ തിരിച്ചറിഞ്ഞത്. കുട്ടിയുടെ മൃതദേഹം കണ്ടെത്തി മൂന്ന് മണിക്കൂറിനുള്ളിൽ തന്നെ പോലീസ് പ്രതിയെ പിടികൂടി. അമ്മ വാതിൽ മുട്ടിയപ്പോൾ പരിഭ്രാന്തിയിലായതോടെ കുഞ്ഞിനെ താഴേക്ക് എറിയുകയായിരുന്നുവെന്നാണ് പോലീസിനോട് യുവതി പറഞ്ഞത്. ഈ കേസിലാണ് യുവതിയെ പീഡിപ്പിച്ച ആണ്‍ സുഹൃത്തിനെതിരെയും പോലീസ് കേസെടുത്തത്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here