പന്തളത്തെ ബിജെപി ഭരണം പോകും; നാണംകെടും മുമ്പ് അധ്യക്ഷയുടേയും ഉപാധ്യക്ഷയുടേയും രാജി
December 3, 2024 7:19 PM
നാളെ അവിശ്വാസ പ്രമേയ ചർച്ച നടക്കാനിരിക്കെ പന്തളം നഗരസഭ അധ്യക്ഷ സുശീല സന്തോഷും ഉപാധ്യക്ഷ യു രമ്യയും രാജിവച്ചു. എൽഡിഎഫാണ് അവിശ്വാസം കൊണ്ടുവരുന്നത്. പരാജയം മുൻകൂട്ടി കണ്ടാണ് രാജിയെന്നാണ് സൂചനകൾ.
വ്യക്തിപരമായ കാരണങ്ങളാലാണ് രാജിയെന്നാണ് ബിജെപി നേതാക്കൾ നൽകുന്ന വിശദീകരണം. ഇന്ന് വൈകീട്ട് അഞ്ചിനാണ് നഗരസഭാ സെക്രട്ടറി ഇബി അനിതക്ക് സുശീലയും രമ്യയും രാജി സമർപ്പിച്ചത്
പതിനെട്ട് കൗൺസിലർമാരാണ് ബിജെപിക്ക് നഗരസഭയിലുള്ളത്. സിപിഎമ്മിന് ഒമ്പതും യുഡിഎഫിന് അഞ്ചും അംഗങ്ങളാണുള്ളത്. ഒരു സ്വതന്ത്ര കൗൺസിലറുമുണ്ട്. ബിജെപിയുടെ അംഗങ്ങളിൽ മൂന്നുപേർ പാർട്ടിയുമായി അകന്നതോടെയാണ് ഇടതിൻ്റെ അവിശ്വാസ പ്രമേയ നീക്കം.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here