ചാരായനിരോധനം എൻ്റെ ചീട്ടുകീറി; നിർണായക തീരുമാനത്തിൻ്റെ 28-ാം വാർഷികത്തിൽ പന്തളം സുധാകരൻ്റെ വെളിപ്പെടുത്തൽ; ‘നടപ്പാക്കിയത് എ.കെ.ആൻ്റണിയുടെ സ്വപ്നം, ഇരയായത് ഞാൻ’

എക്സൈസ് മന്ത്രിയെന്ന നിലയിൽ 1996ൽ താൻ ഒപ്പിട്ട് നടപ്പാക്കിയ ചാരായ നിരോധനത്തിൽ ഇതുവരെ പറയാത്ത വസ്തുതകൾ വെളിപ്പെടുത്തി പന്തളം സുധാകരൻ. മുഖ്യമന്ത്രിയായിരുന്ന എ.കെ.ആൻ്റണിയുടെ സ്വപ്നമായിരുന്നു അത്. നടപ്പാക്കാൻ നിയോഗിക്കപ്പെട്ടത് താനായിരുന്നു എന്ന് മാത്രം. അതിൻ്റെ പേരിൽ തൊട്ടടുത്ത തിരഞ്ഞെടുപ്പിൽ അബ്കാരി ലോബി തനിക്കെതിരെ ഇറങ്ങിക്കളിച്ചു. വീണ്ടും ജയിച്ചാൽ സമ്പൂർണ മദ്യനിരോധനം വരുമെന്ന് അവർ ഭയന്നു. ദേശീയ നേതാവായതിനാൽ ആൻ്റണിയെ അതൊന്നും ബാധിച്ചില്ല. താൻ ഇരയായി. രക്തസാക്ഷിയായി എന്ന് പറയുന്നില്ലെങ്കിലും തൻ്റെ രാഷ്ട്രീയ ഭാവിയിൽ സാരമായ പരുക്കേറ്റു.

മദ്യപാനത്തിൻ്റെ ദുരിതം പേറുന്ന വീട്ടമ്മമാരുടെ കണ്ണീരൊപ്പാൻ ആണ് ആൻ്റണി ശ്രമിച്ചത്. അതിൽ ഒപ്പം നിൽക്കാൻ കഴിഞ്ഞത് തൻ്റെ നേട്ടമാണ്. എന്നാൽ ചാരായനിരോധനം കൊണ്ട് അദ്ദേഹം ഉദ്ദേശിച്ച ഗുണമുണ്ടായില്ല. രാഷ്ട്രീയമായും മെച്ചമുണ്ടായില്ല. തുറന്നുപറഞ്ഞില്ലെങ്കിലും അതിൽ ആൻ്റണിക്കും ദുഖം ഉണ്ടായിരുന്നു. പിന്നീട് 2001ൽ അധികാരത്തിൽ വന്നപ്പോൾ ഈ സാഹസത്തിന് അദ്ദേഹം മുതിർന്നില്ല. പകരം വിദേശ മദ്യശാലകൾ അനുവദിക്കാൻ മടി കാണിച്ചില്ല എന്നും പന്തളം വെളിപ്പെടുത്തുന്നു.

1995ൽ ചാരക്കേസിൻ്റെ പേരിൽ കെ കരുണാകരൻ രാജിവച്ച ശേഷം മുഖ്യമന്ത്രി സ്ഥാനമേറ്റ ഏകെ ആൻ്റണി പഴയ മന്ത്രിമാരിൽ പന്തളം അടക്കം ചുരുക്കം പേരെ മാത്രമാണ് നിലനിർത്തിയത്. അതിൽ തന്നെ എക്സൈസ് പോലെ സുപ്രധാന വകുപ്പ് വിശ്വസിച്ച് എല്പിച്ചത് അഭിമാനത്തോടെ ഓർക്കുന്ന പന്തളം സുധാകരന് പക്ഷേ, അതേ മുഖ്യമന്ത്രിയുടെ തീരുമാനം നടപ്പാക്കിയതിൻ്റെ പേരിൽ താൻ ബലിയാടായി എന്ന വികാരമാണ് ഉള്ളത്. രാഷ്ട്രീയ മര്യാദ കൊണ്ട് തെളിച്ച് പറയുന്നില്ല എന്നുമാത്രം. അബ്കാരി ലോബി കളിച്ചു തോല്പിച്ച വണ്ടൂർ മത്സരത്തിന് ശേഷം രാഷ്ട്രീയഭാവി ഇരുളടഞ്ഞു. വെറും മുപ്പതുകളുടെ പാതിയിൽ ഭരണത്തിൽ ഇത്തരമൊരു സുപ്രധാന ദൗത്യം ഏറ്റെടുത്ത സുധാകരന് പക്ഷേ പിന്നീട് ഒരു മൽസരത്തിലും ജയിക്കാനായില്ല എന്നതാണ് യാഥാർത്ഥ്യം.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top