ഒടുവില്‍ പന്ന്യന്‍ വഴങ്ങി; തിരുവനന്തപുരത്ത് സിപിഐ സ്ഥാനാര്‍ഥിയാകും,ഔദ്യോഗിക പ്രഖ്യാപനം 26ന്

തിരുവനന്തപുരം: സിപിഐയുടെ സ്ഥാനാര്‍ഥി പട്ടികയ്ക്ക് ഏകദേശ രൂപമായി. മുതിര്‍ന്ന നേതാവ് പന്ന്യന്‍ രവീന്ദ്രന്‍ സിപിഐ സ്ഥാനാര്‍ഥിയായി തിരുവനന്തപുരത്ത് മത്സരിക്കും. ആദ്യം മത്സരിക്കാനില്ലെന്ന നിലപാടിലായിരുന്നു പന്ന്യന്‍. എന്നാല്‍ സ്ഥാനാര്‍ഥിയാകാന്‍ സമ്മതിച്ചതായി സിപിഐ വ്യക്തമാക്കി. തിരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ഥി ചര്‍ച്ചകള്‍ക്കായി സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് നാളെ ചേരും. പിറ്റേദിവസം ജില്ലാ കമ്മിറ്റികൾ ചേർന്ന് പട്ടികയ്ക്ക് അംഗീകാരം നൽകും. ഫെബ്രുവരി 26ന് നടക്കുന്ന സംസ്ഥാന നേതൃത്വയോഗത്തിനുശേഷം ഔദ്യോഗിക പ്രഖ്യാപനമുണ്ടാകും.

2009 മുതൽ കൈവിട്ടുപോയ തിരുവനന്തപുരം ലോക്സഭാ മണ്ഡലം പന്ന്യനിലൂടെ തിരിച്ചുപിടിക്കാനാകുമെന്ന പ്രതീക്ഷയിലാണ് പാർട്ടി. തിരുവനന്തപുരത്തിനു പുറമേ മാവേലിക്കര, തൃശൂർ, വയനാട് സീറ്റുകളിലാണ് സിപിഐ മത്സരിക്കുന്നത്. വയനാട്ടിൽ ആനി രാജ സിപിഐ സ്ഥാനാർഥിയാകും. മാവേലിക്കരയിൽ യുവനേതാവ് സി.എ.അരുൺകുമാർ, തൃശൂരിൽ മുന്‍ മന്ത്രി വി. എസ്.സുനിൽകുമാർ എന്നിവരും സ്ഥാനാർത്ഥി പട്ടികയിലുണ്ട്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top