പാനൂര്‍ സ്ഫോടനത്തില്‍ സിപിഎം ബന്ധം വെളിവാകുന്നു; കൊല്ലപ്പെട്ട ഷെറിലിന്റെ വീട്ടില്‍ സിപിഎം നേതാക്കളെത്തി; മറുപടിയില്ലാതെ നേതൃത്വം; ഇന്നും രണ്ടുപേര്‍ കസ്റ്റഡിയില്‍
കണ്ണൂര്‍: സിപിഎമ്മിനെ പ്രതിസന്ധിയിലാക്കിയ പാനൂര്‍ സ്ഫോടനവുമായി ബന്ധപ്പെട്ട് രണ്ട് പേർ കൂടി കസ്റ്റഡിയിൽ. അമൽ ബാബു, മിഥുൻ എന്നിവരാണ് പിടിയിലായത്. ബോംബ് നിര്‍മിക്കുന്നതിനിടെ സ്ഫോടനം നടക്കുമ്പോള്‍ അമല്‍ സ്ഥലത്ത് ഉണ്ടായിരുന്നെന്നാണ് വിവരം. മിഥുൻ ബംഗളൂരുവിൽനിന്ന് ഗൂഢാലോചനയുടെ ഭാഗമായെന്ന നിഗമനത്തിലാണ് പോലീസ്. ഇരുവരെയും പോലീസ് ചോദ്യം ചെയ്യുന്നു. കേസിൽ ഇതുവരെ ആറ് പേരാണ് പിടിയിലായത്. സിപിഎമ്മുകാരായ അതുല്‍, അരുണ്‍, ഷബിന്‍ലാല്‍, സായൂജ് എന്നിവരെ ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു. വർഷങ്ങൾക്ക് ശേഷമാണ് പാനൂരിൽ ബോംബ് സ്ഫോടനവും മരണവുമുണ്ടായത്.
സ്ഫോടനത്തിൽ കൊല്ലപ്പെട്ട ഷെറിലിന്‍റെ വീട് സിപിഎം നേതാക്കള്‍ സന്ദര്‍ശിച്ചതോടെ സിപിഎം പങ്ക് കൂടുതല്‍ വെളിച്ചത്ത് വന്നു. സ്ഫോടനത്തില്‍ ബന്ധമില്ലെന്ന് ആവര്‍ത്തിക്കുമ്പോഴാണ് സിപിഎം പാനൂർ ഏരിയ കമ്മിറ്റി അംഗം സുധീർ കുമാറും ചെറുവാഞ്ചേരി എൽസി അംഗം എ.അശോകനും വീട് സന്ദർശിച്ചത്.
വെള്ളിയാഴ്ച പുലര്‍ച്ചെയാണ് പാനൂരിനെ നടുക്കി ബോംബ് സ്ഫോടനമുണ്ടായത്. സിപിഎം പ്രവര്‍ത്തകന്‍ ഷെറില്‍ മരിക്കുകയും മൂന്ന് പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. പാനൂരിൽ സ്ഫോടനം നടന്ന കുന്നോത്ത്പറമ്പ് മുളിയാത്തോട്ടിലെ വീടും പരിസരവും ഇപ്പോഴും പോലീസ് വലയത്തിലാണ്. പ്രദേശത്തുനിന്ന് കൂടുതൽ ബോംബുകൾ കണ്ടെത്തിയത് നാട്ടുകാരിൽ പരിഭ്രാന്തിക്കിടയാക്കിയിട്ടുണ്ട്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here