നവവധവുവിനെ മര്‍ദിച്ച ഭര്‍ത്താവിനായി ലുക്ക് ഔട്ട്‌ നോട്ടീസ്; അന്വേഷണത്തിന് പ്രത്യേക സംഘം; പ്രതി രണ്ടിലധികം വിവാഹം കഴിച്ചിരുന്നതായും വിവരം

കോഴിക്കോട് : പന്തീരാങ്കാവില്‍ നവവധുവിന് ക്രൂരമര്‍ദനമേറ്റ സംഭവത്തില്‍ ഭര്‍ത്താവ് രാഹുല്‍ എം ഗോപാലിനായി ലുക്ക് ഔട്ട്‌ നോട്ടീസ് പുറപ്പെടുവിച്ച് പൊലീസ്. പ്രതി വിദേശത്തേക്ക് രക്ഷപ്പെടുന്നത് തടയാനാണ് ലുക്ക് ഔട്ട്‌ നോട്ടീസ് പുറപ്പെടുവിച്ചിരിക്കുന്നത്. പൊലീസിനെതിരെ കുടുംബം പരാതി ഉന്നയിച്ചതോടെയാണ് നടപടികള്‍ വേഗത്തിലാക്കിയത്. പുതിയ അന്വേഷണ സംഘത്തേയും കേസന്വേഷിക്കാന്‍ നിയോഗിച്ചിട്ടുണ്ട്. ഫറോക്ക് എസിപി സാജു കെ എബ്രഹാമിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസന്വേഷിക്കുന്നത്. ഇരയായ യുവതിയെ സംഘം ഇന്ന് നേരില്‍ കണ്ട് മൊഴി രേഖപ്പെടുത്തും.

പന്തീരാങ്കാവ് പൊലീസില്‍ നിന്ന് നീതി ലഭിക്കുമെന്ന് പ്രതീക്ഷയില്ലെന്ന് യുവതിയും കുടുംബവും പറഞ്ഞിരുന്നു. ക്രൂരമര്‍ദന വിവരം പറഞ്ഞപ്പോള്‍ ഒത്തുതീര്‍പ്പാക്കാനും പരിഹസിക്കാനുമാണ് പൊലീസ് ശ്രമിച്ചത്. ഉച്ചയ്ക്ക രണ്ട് മണി മുതല്‍ ഏഴു മണിവരെ സ്റ്റേഷനില്‍ ഇരുത്തി അപമാനിച്ചു. രാഹുലുമായി ചേര്‍ന്ന കേസ് അട്ടിമറിക്കാനാണ് ശ്രമിക്കുന്നത്. അതുകൊണ്ട് തന്നെ കേസ് കൊച്ചിയിലേക്ക് മാറ്റണമെന്നും കുടുംബം അവശ്യപ്പെട്ടു. കഴുത്തില്‍ കേബിള്‍ മുറുക്കി കൊല്ലാന്‍ ശ്രമിച്ചു എന്ന് മൊഴി നല്‍കിയിട്ടും വധശ്രമത്തിന് കേസെടുത്തില്ലെന്ന ഗുരുതര ആരോപണവും യുവതി ഉന്നയിക്കുന്നുണ്ട്. വലിയ വിമര്‍ശനം ഉയര്‍ന്നതോടെയാണ് കേസ് അന്വേഷിക്കാന്‍ പുതിയ സംഘത്തെ നിയോഗിച്ചത്.

പ്രതിയായ രാഹുല്‍ രണ്ടിലധികം വിവാഹം കഴിച്ചതായും കണ്ടെത്തിയിട്ടുണ്ട്. ഈ വിവാഹം നിനില്‍ക്കെയാണ് വീണ്ടും വിവാഹിതനായത്. ആദ്യ വിവഹം ചെയ്ത പൂഞ്ഞാര്‍ സ്വദേശിനിയായ യുവതിയെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്. വേറെയും വിവാഹ തട്ടിപ്പ നടത്തിയതായും വിവരമുണ്ട്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top