‘മകന്റെ തെറ്റിന് മാപ്പ് ചോദിക്കുന്നു’; പന്തീരാങ്കാവ് ഗാര്‍ഹിക പീഡന കേസിലെ പ്രതിയുടെ അമ്മ; രാഹുല്‍ നേരത്തെ വിവാഹം ചെയ്തിരുന്നതായും സമ്മതിച്ചു
കോഴിക്കോട് : നവവധുവിനെ ക്രൂരമായ മര്‍ദിച്ച പന്തീരാങ്കാവിലെ രാഹുല്‍ നേരത്തെ മറ്റൊരു വിവാഹം രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് സമ്മതിച്ച് അമ്മ ഉഷ. ഈരാറ്റുപേട്ട സ്വദേശിയായ യുവതിയുമായി വിവാഹ നിശ്ചയ ചടങ്ങ് നടത്തിയിരുന്നു. തുടര്‍ന്ന് വിദേശത്തേക്ക് കൊണ്ട് പോകാനായി വിവാഹം രജിസ്റ്റര്‍ ചെയ്തു. എന്നാല്‍ എവിടെയാണ് രജിസ്റ്റര്‍ ചെയ്തതെന്ന് അറിയില്ല. മതപരമായ ചടങ്ങുകള്‍ നടത്തിയിട്ടില്ലാത്തതു കൊണ്ടാണ് വിവഹം നടന്ന കാര്യം പറയാതിരുന്നതെന്നും പ്രതിയുടെ അമ്മ പറഞ്ഞു.
മകന്റെ ഭാഗത്തു നിന്നുണ്ടായ തെറ്റിന് മാപ്പ് ചോദിക്കുന്നതായും അമ്മ മാധ്യമങ്ങളോടു പറഞ്ഞു. സംഭവിക്കാന്‍ പാടില്ലാത്താണ് ഉണ്ടായത്. പെണ്‍കുട്ടിയുടെ വീട്ടുകാരോട് സ്ത്രീധനം അവശ്യപ്പെട്ടില്ല. മകന്റെ നിലയനുസരിച്ച് നിങ്ങള്‍ തരുമല്ലോ എന്ന് പറഞ്ഞതായി പെണ്‍കുട്ടിയുടെ കുടുംബം പറയുന്നത് ശരിയല്ല. നിലനില്‍പ്പിനു വേണ്ടിയാണ് ഈ ആരോപണങ്ങളെന്നും ഉഷ പറഞ്ഞു. രാഹുല്‍ എവിടെയാണെന്ന് അറിയില്ല. വിളിച്ചിട്ട് കിട്ടുന്നില്ലെന്നും ഉഷ വ്യക്തമാക്കി.
രാഹുല്‍ ബംഗലൂരിവിലാണ് ഒളിവില്‍ കഴിയുന്നതെന്നാണ് അന്വേഷണ സംഘത്തിന്റെ സംശയം. ബംഗലൂരുവിലാണ് രാഹുലിന്റെ അവസാന മൊബൈല്‍ സിഗ്നല്‍ കണ്ടെത്തിയിരിക്കുന്നത്. ഇന്ന് രാവിലെ രാഹുലിന്റെ വീട്ടിലെത്തിയ അന്വേഷണ സംഘം വീട്ടിലെ സിസിടിവി ദൃശ്യങ്ങളടക്കം ശേഖരിച്ചു. ഇന്നലെ മര്‍ദനമേറ്റ യുവതിയുടെ മൊഴി പറവൂരിലെത്തി പൊലീസ് രേഖപ്പെടുത്തിയിരുന്നു.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here