തര്‍ക്കം പേപ്പര്‍ വിമാനത്തെ ചൊല്ലി; യുവതി ആറുവയസുകാരനെ തല്ലിച്ചതച്ചു
കുട്ടികള്‍ തമ്മില്‍ പേപ്പര്‍ വിമാനത്തെ ചൊല്ലി വഴക്കടിച്ചപ്പോള്‍ ഇടപെട്ട യുവതി ആറുവയസുകാരനെ തല്ലിച്ചതച്ചു. യുപി ഗ്രേറ്റർ നോയിഡയിലാണ് സംഭവം. കുട്ടിയുടെ പിതാവ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് കേസ് എടുത്തത്.
അമ്മയും കുട്ടിയും അടിച്ച യുവതിയും മകനും സ്‌കൂളിൽ നിന്ന് മടങ്ങുകയായിരുന്നു. യുവതിയുടെ മകൻ ഒരു പേപ്പർ വിമാനമുണ്ടാക്കി കളിച്ചപ്പോള്‍ മറ്റേ കുട്ടിയും ഒപ്പം കൂടി. കുട്ടികള്‍ തമ്മില്‍ തര്‍ക്കമുണ്ടായപ്പോള്‍ യുവതി ഇടപെടുകയാണ് ചെയ്തത്. സ്വന്തം മകനുമായി വഴക്കുണ്ടാക്കിയ കുട്ടിയെ അമ്മ ക്രൂരമായി മര്‍ദിച്ചു.
കുട്ടിയുടെ മുഖത്ത് അടികൊണ്ട് പാട് കണ്ടപ്പോള്‍ തന്റെ മകനെ മറ്റേ കുട്ടി മര്‍ദിച്ചു എന്നാണ് യുവതി പറഞ്ഞത്. എന്നാല്‍ കുട്ടി കുടുംബത്തോട് നടന്ന കാര്യങ്ങള്‍ വിശദമായി പറഞ്ഞു. ഇത് ചോദ്യം ചെയ്തപ്പോള്‍ യുവതി ചോദ്യം ചെയ്തവരുടെ കുടുംബത്തെ ആക്ഷേപിക്കുകയും ചെയ്തു. ഇതോടെയാണ് ഇവര്‍ പോലീസില്‍ പരാതി നല്‍കിയത്. യുവതിയെ പോലീസ് അറസ്റ്റ് ചെയ്തശേഷം ജാമ്യത്തില്‍ വിട്ടു.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here