വൈഷ്ണയെ കൊന്ന് ബിനു തീ കൊളുത്തി എന്ന നിഗമനത്തില്‍ പോലീസ്; ഇന്‍ഷൂറന്‍സ് ഓഫീസിലെ കൊലപാതകത്തിന് പിന്നില്‍ സംശയവും താളപ്പിഴകളും

തിരുവനന്തപുരം പാപ്പനംകോട് ന്യൂ ഇന്ത്യ അഷ്വറൻസ് കമ്പനി ഏജന്‍സി ഓഫീസിലെ തീപിടിത്തത്തില്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ട ശരീരങ്ങള്‍ ഓഫീസ് നടത്തുന്ന വൈഷ്ണയുടേതും ഭര്‍ത്താവ് ബിനുവിന്റെതും എന്ന നിഗമനത്തില്‍ പോലീസ്. ബിനു ഓഫീസില്‍ എത്തി വൈഷ്ണയെ കൊന്ന ശേഷം തീ കൊളുത്തി മരിക്കുകയായിരുന്നു എന്നാണ് പ്രാഥമിക അന്വേഷണത്തില്‍ പോലീസിന് വ്യക്തമാകുന്നത്. കത്തിക്കരിഞ്ഞ നിലയിലായിരുന്നു മൃതദേഹങ്ങള്‍.

പാപ്പനംകോട് ജങ്ഷനിലെ ഇരുനില കെട്ടിടത്തിൽ പ്രവ‍ർത്തിക്കുന്ന വാഹന ഇൻഷുറൻസ് അടയ്ക്കുന്ന സ്ഥാപനത്തിലാണ് തീപിടിത്തം ഉണ്ടായത്. ഓഫീസിലെ കാബിന് പുറത്താണ് വൈഷ്ണയുടെ മൃതദേഹം കണ്ടത്. ബിനുവിന്റെത് എന്ന് കരുതുന്ന മൃതദേഹം ഓഫീസിന് അകത്തായിരുന്നു.

ബിനു വീട്ടില്‍ നിന്നും പുറത്തുപോയി തിരിച്ചുവന്നിട്ടില്ലെന്നാണ് ബന്ധുക്കള്‍ പറഞ്ഞത്. ഫോണിൽ ബന്ധപ്പെട്ടെങ്കിലും സ്വിച്ച് ഓഫ് ചെയ്ത നിലയിലുമാണ്. ബിനു ഓഫീസിലേക്ക് വരുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ ഉണ്ടോ എന്ന് പോലീസ് പരിശോധിക്കുന്നുണ്ട്. ഏഴു വര്‍ഷമായി ഈ ഓഫീസിലാണ് വൈഷ്ണ ജോലി ചെയ്യുന്നത്. രണ്ട് കുട്ടികളുമുണ്ട്. നരുവാമൂട് സ്വദേശി ബിനുവാണ് ഇപ്പോഴത്തെ ഭര്‍ത്താവ്. ഇവര്‍ തമ്മില്‍ കുടുംബപ്രശ്നങ്ങളുണ്ട്‌. എട്ട് മാസമായി ബിനുവും വൈഷ്ണയും തമ്മില്‍ അകല്‍ച്ചയിലാണ്. ഈ പ്രശ്നങ്ങളാണ് കൊലപാതകത്തില്‍ കലാശിച്ചത്.

പോലീസ് നല്‍കുന്ന വിവരം ഇങ്ങനെ: വൈഷ്ണയുടെ ആദ്യവിവാഹത്തില്‍ രണ്ട് കുട്ടികളുണ്ട്. ഈ ബന്ധം ഒഴിവാക്കിയാണ് ബിനുവുമായി വൈഷ്ണ അടുത്തത്. ഈ ബന്ധത്തില്‍ കുട്ടികളില്ല. യുവതിയുടെ ആദ്യഭര്‍ത്താവിന്റെ കൂട്ടുകാരനാണ് ബിനു. ഇയാള്‍ക്ക് സംശയരോഗവുമുണ്ട്. ഇത് കാരണം ഇവര്‍ തമ്മില്‍ കഴിഞ്ഞ എട്ടുമാസമായി അകല്‍ച്ചയിലാണ്. ബിനു ഓഫീസിലെത്തി യുവതിയെ കൊന്നു. പിന്നീട് തീ കൊളുത്തി. എന്തോ ബഹളം താഴെയുള്ളവര്‍ കേട്ടിട്ടുണ്ട്. പിന്നീട് ഓഫീസിനെ അഗ്നി വിഴുങ്ങുകയായിരുന്നു. രണ്ട് എസികള്‍ ഓഫീസിലുണ്ട്. തീ പടര്‍ന്നതോടെ ഇവ രണ്ടും പൊട്ടിത്തെറിച്ചു.ഈ സ്ഫോടന ശബ്ദമാണ് കെട്ടിടത്തില്‍ നിന്നും കേട്ടത്. പോലീസ് വ്യക്തമാക്കുന്നു.

കെട്ടിടത്തില്‍ തീ പടര്‍ന്നത് കണ്ടപ്പോള്‍ നാട്ടുകാര്‍ ആദ്യം തീ അണയ്ക്കാന്‍ ശ്രമിച്ചു. ഫയര്‍ഫോഴ്സിനെയും വിളിച്ചുവരുത്തി. തീ പൂര്‍ണമായി അണച്ചപ്പോഴാണ് മൃതദേഹങ്ങള്‍ കണ്ടത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top