പാറശാലയിലെ ദമ്പതിമാര്‍ മരിച്ചത് എന്തിന്; സംശയങ്ങള്‍ ഇപ്പോഴും ബാക്കി

യുട്യൂബിലെ താരങ്ങളായിരുന്ന പാറശാല ദമ്പതികളുടെ മരണത്തില്‍ സംശയങ്ങള്‍ ഒരു പാട് ബാക്കി. ഭാര്യ പ്രിയയെ കൊന്നശേഷമാണ് ഭര്‍ത്താവ് സെല്‍വരാജ് ജീവനൊടുക്കിയത്. എറണാകുളത്തുള്ള മകന്‍ വെള്ളിയാഴ്ച ഇവരുമായി സംസാരിച്ചിരുന്നു. അപ്പോഴൊന്നും ഒരു പ്രശ്നങ്ങളും പറഞ്ഞിരുന്നില്ല. എറണാകുളത്ത് നിന്നും മകന്‍ എത്തിയപ്പോഴാണ് വീടിന്റെ ഗെയ്റ്റ് അടച്ച നിലയില്‍ കണ്ടത്. എന്നാല്‍ മുന്‍വാതില്‍ അടച്ചിരുന്നുമില്ല. അകത്ത് കയറിയപ്പോഴാണ് മാതാപിതാക്കളെ മരിച്ച നിലയില്‍ കണ്ടത്.
പ്രിയയെ കഴുത്ത് ഞെരിച്ച് കൊന്ന ശേഷമാണ് സെല്‍വരാജ് തൂങ്ങിമരിച്ചത്. കഴുത്തുഞെരിക്കാന്‍ ഉപയോഗിച്ച കയര്‍ പോലീസ് കണ്ടെടുത്തിട്ടുണ്ട്.പക്ഷെ എന്തിനായിരുന്നു ഈ കടുംകൈ എന്ന ചോദ്യത്തിനു ഉത്തരം ലഭിച്ചിട്ടില്ല. സാമ്പത്തിക ഇടപാടുകളും ബാങ്ക് അക്കൗണ്ടുകളും പോലീസ് പരിശോധിക്കുന്നുണ്ട്. എന്തെങ്കിലും ബാധ്യതയുടെ പേരില്‍ ആത്മഹത്യ ചെയ്തതാണോ എന്ന് കണ്ടുപിടിക്കാനാണ് ശ്രമം.
കഴിഞ്ഞ ദിവസം ‘വിടപറയുകയാണ്’ എന്ന പാട്ടിന്റെ പശ്ചാത്തലത്തില്‍ ഒരു വീഡിയോ പോസ്റ്റുചെയ്തിട്ടുണ്ട്. 25നാണ് ഈ വീഡിയോ പോസ്റ്റ് ചെയ്തത്. ഇതല്ലാതെ മരണത്തിലേക്ക് നയിക്കുന്ന യാതൊരു കാരണവും കണ്ടെത്തിയിട്ടില്ല. ഇവര്‍ സന്തോഷത്തോടെ കഴിഞ്ഞിരുന്നവരാണ് എന്നാണ് നാട്ടുകാര്‍ പറഞ്ഞത്. പിന്നീട് എന്ത് സംഭവിച്ചു എന്ന കാര്യത്തില്‍ അവര്‍ക്കും പിടിയില്ല. മരണത്തിൽ ബന്ധുക്കൾ സംശയം പ്രകടിപ്പിച്ച് രംഗത്തുണ്ട്. പോലീസ് അന്വേഷണം തുടരുന്നുണ്ട്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here