പരശുവയ്ക്കൽ വില്ലേജ് ഓഫീസ് അഞ്ചാമതും കത്തി; ഇരുട്ടിൽതപ്പി പോലീസ്

തിരുവനന്തപുരം: പരശുവയ്ക്കൽ വില്ലേജ് ഓഫീസ് അഞ്ചാം തവണയും തീയിട്ടു. ഞായറാഴ്ച വൈകിട്ടാണ് സംഭവം. ഓഫീസിൻ്റെ ശുചിമുറിയിൽ ആണ് ഇത്തവണത്തെ കണ്ടത്. പതിവുപോലെ ഇത്തവണയും പിന്നിലാര് എന്നതിനെ സംബന്ധിച്ച് പോലീസിന് ഒരു വിവരവും ഇല്ല.
രണ്ട് മാസത്തിനിടെ ഇത് അഞ്ച് തവണയാണ് അജ്ഞാതർ വില്ലേജ് ഓഫീസിന് തീയിടുന്നത്. പൈപ്പ് ലൈൻ മാത്രം മൂന്ന് തവണ മുറിച്ചിട്ടുണ്ട്. എയർ ഹോളുകൾ വഴി കടലാസ് കത്തിച്ച് വില്ലേജ് ഓഫിസിന്റെ ഉള്ളിലേക്കിട്ടും, ഇലക്ട്രിക് മീറ്റർ ബോക്സിനുള്ളിൽ കടലാസ് കത്തിച്ചുവച്ചും തീയിടാനുള്ള ശ്രമം മുൻപ് നടന്നിരുന്നു. ഓരോ തവണയും പോലീസിൽ അറിയിക്കുന്നുണ്ടെന്നും എന്നാൽ ആരെയും പിടികൂടാനായിട്ടില്ലെന്നും പരശുവരയ്ക്കൽ വില്ലേജ് ഓഫീസർ വിക്ടോറിയ ബി മാധ്യമ സിൻഡിക്കറ്റിനോട് പറഞ്ഞു.
പരിസരത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുകയാണെന്ന് പാറശാല പോലീസ് അറിയിച്ചു. എന്നാൽ പ്രതികളെ ഇതുവരെ തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ല.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here