ക്യാൻസർ മാറാന്‍ ഗംഗയില്‍ മുക്കിയ കുട്ടിക്ക് ദാരുണാന്ത്യം; അമ്മയടക്കം മൂന്ന് പ്രതികൾ

ഹരിദ്വാര്‍: രോഗസൗഖ്യം ലഭിക്കുമെന്ന വിശ്വാസത്തിൽ മാതാപിതാക്കൾ ഗംഗാനദിയിൽ മുക്കിയ കുട്ടി മരിച്ചു. രക്താർബുദം ബാധിച്ച അഞ്ച് വയസുകാരനാണ് മരിച്ചത്. കുട്ടിയുടെ മാതാപിതാക്കൾക്കെതിരെയും കൂടെയുണ്ടായിരുന്ന ബന്ധുവിനെതിരെയും പോലീസ് കേസെടുത്തു. ഉത്തരാഖണ്ഡിലെ ഹരിദ്വാറിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം നടന്നത്.

ബുധനാഴ്ചയാണ് ഡൽഹിയിൽ നിന്നുള്ള ദമ്പതികള്‍ കുട്ടിയേയും കൂട്ടി ബന്ധുവിനൊപ്പം ഹരിദ്വാറിലെ ഹർ കി പൗരിയിലെത്തുന്നത്.
അര്‍ബുദ ചികിത്സയിലായിരുന്ന കുട്ടിയുടെ നില ഗുരുതരമായതിനാൽ ഡോക്ടർമാര്‍ കൈയ്യൊഴിയുകയായിരുന്നു. ഗംഗാനദിക്ക് മാത്രമേ ഇനി രക്ഷിക്കാൻ കഴിയു എന്ന് വിശ്വസിച്ച കുടുംബം കുട്ടിയെ നദിയില്‍ മുക്കാന്‍ തീരുമാനിച്ചു.

ദമ്പതികളോടൊപ്പമുണ്ടായിരുന്ന സ്ത്രീയാണ് കുട്ടിയെ നദിയിൽ മുക്കിയത്. ദീർഘനേരം കുട്ടിയെ വെള്ളത്തിൽ മുക്കിത്താഴ്ത്തുന്നത് ശ്രദ്ധയിൽപ്പെട്ട ആളുകൾ അത് നിർത്താൻ ആവശ്യപ്പെട്ടു. കുട്ടിയുടെ മാതാപിതാക്കളോ ബന്ധുവോ ഇത് ഗൗനിച്ചില്ല. സമീപത്തുണ്ടായിരുന്ന ചിലര്‍ കുട്ടിയെ അവരില്‍ നിന്നും മാറ്റാന്‍ ശ്രമിച്ചപ്പോള്‍ കൂടെയുണ്ടായിരുന്ന സ്ത്രീ എതിര്‍ത്തു. തുടര്‍ന്ന് ബലം പ്രയോഗിച്ച് കുട്ടിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചതായി ഡോക്ടർമാർ പറഞ്ഞു. തണുത്തുറഞ്ഞ നദിയിൽ കുട്ടിയെ ദീർഘനേരം മുക്കിയതാണ് മരണകാരണമെന്ന് പോലീസ് പറയുന്നു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top